ആ കള്ളക്കളിയൊന്നും സുപ്രീം കോടതിയിൽ നടക്കില്ല എന്നതാണ് ഇന്നത്തെ വിധിയിൽ നിന്നും ഭരണകൂടം മനസിലാക്കേണ്ടത്:ജോൺ ബ്രിട്ടാസ് എം പി

ആ കള്ളക്കളിയൊന്നും സുപ്രീം കോടതിയിൽ നടക്കില്ല എന്നതാണ് ഇന്നത്തെ വിധിയിൽ നിന്നും ഭരണകൂടം മനസിലാക്കേണ്ടത് എന്ന് ജോൺ ബ്രിട്ടാസ് എം പി.

ജൂലൈ 24 ന് ആണ് ഫോണ്‍ ചോര്‍ത്തലില്‍ അന്വേഷണം വേണമെന്നും കേന്ദ്ര ഏജന്‍സികളില്‍ വിശ്വാസമില്ലെന്നും വ്യക്തമാക്കിക്കൊണ്ട് സുപ്രീംകോടതിയില്‍ ജോണ്‍ ബ്രിട്ടാസ് എംപി ഹര്‍ജിനല്‍കിയത്.ഇത് കേസില്‍ നിര്‍ണായക വഴിത്തിരിവായി. പാര്‍ലമെന്റ് ആടിയുലഞ്ഞു. പ്രതിപക്ഷ പ്രതിഷേധം കൊണ്ട് പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനം നിരവധി തവണ തടസ്സപ്പെട്ടു.

ഒരു പാർലമെൻറ് അംഗമെന്ന നിലയിൽ എനിക്ക് കിട്ടേണ്ട നീതി ലഭിക്കാത്തതിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് ഞാൻ സുപ്രീംകോടതിയെ സമീപിച്ചത് എന്ന് ജോൺ ബ്രിട്ടാസ് എം പി.ജനാധിപത്യ പ്രക്രിയയിൽ ജനപ്രതിനിധികളുടെ നിർദ്ദേശങ്ങൾക്കും സംശയങ്ങൾക്കും വിശദീകരണം നൽകേണ്ട ഉത്തരവാദിത്വമുള്ള സർക്കാർ യഥാർത്ഥത്തിൽ പാർലമെന്റിൽ നിന്നും ഒളിച്ചോടുകയാണ് ചെയ്തത്.അത് സുപ്രീം കോടതി വരെ എത്തി നിന്നു. ആ കള്ളക്കളിയൊന്നും സുപ്രീം കോടതിയിൽ നടക്കില്ല എന്നതാണ് സുപ്രീംകോടതി ഇന്നത്തെ വിധിനയത്തിൽ നിന്നും മനസിലാക്കേണ്ടത് എന്നും ജോൺ ബ്രിട്ടാസ് എം പി.


സെപ്തംബര്‍ 23 ന് പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ കേസില്‍ കേന്ദ്രത്തിന് തിരിച്ചടിയെന്നോണം കേസ് സുപ്രീം കോടതി നേരിട്ട് അന്വേഷിക്കുമെന്ന് ഉത്തരവിറങ്ങി. ഇതിനായി സാങ്കേതിക വിദഗ്ദ്ധ സമിതിയെ നിയോഗിക്കുമെന്നും കോടതി അന്ന് അറിയിച്ചു. ഇതോടെ പെഗാസസ് സുപ്രീംകോടതിയുടെ മേല്‍നോട്ടത്തിലായി. ഇതോടെ കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ പ്രതിരോധത്തിലായി.ഇന്ന് വന്ന സുപ്രീം കോടതി വിധി കേന്ദ്രസർക്കാരിന് തിരിച്ചടിയായി.

ജോൺ ബ്രിട്ടാസിന്റെ വാക്കുകൾ

ഇതൊരു സ്പൈ വർക്ക് എന്നതിനപ്പുറം ഒരാളുടെ മേലുള്ള ഭരണകൂടത്തിന്റെ ആധിപത്യമാണ് .ഒരാളുടെ വിവരങ്ങൾ ചോർത്തുന്നതിനായി മുന്നൂറു കോടി രൂപയ്ക്കടുത്ത് കേന്ദ്ര സർക്കാർ ചിലവഴിച്ചു എന്നതിൽ നിന്നും മനസിലാക്കേണ്ടത് ഒരു വ്യക്തിയുടെ മേൽ കേന്ദ്ര സർക്കാർപരിപൂർണ്ണ ആധിപത്യം സ്ഥാപിക്കാൻ ശ്രമിക്കുന്നു എന്നാണ്.

ഇന്ത്യഎന്ന ഒരു ജനാധിപത്യ രാജ്യത്തെ താങ്ങുന്ന  സ്തൂപങ്ങളെ നിർവീര്യമാക്കുക എന്നതാണ് ഇതിലൂടെ ഈ ഭരണകൂടം ചെയ്യുന്നത് .പെഗാസസ് ചാരവൃത്തിക്ക് ഇരയായിട്ടുള്ള ആൾക്കാർ ആരാണെന്ന് നമുക്ക് ഇപ്പോഴും അറിയാൻ കഴിഞ്ഞിട്ടില്ല.ഹിമകട്ടയുടെ അഗ്രം മാത്രമേ പുറത്തുവന്നിട്ടുള്ളു .ഫോറൻസിക്കിൽ കൊടുത്തിട്ടുള്ള ഫോണുകളുടെ അല്ലെങ്കിൽ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുള്ള ഫോണുകളുടെ വിവരങ്ങൾ മാത്രമേ പുറത്തു വന്നിട്ടുള്ളൂ.എത്രയോ വിവരങ്ങൾ നമ്മൾ അറിയാതെയിരിക്കുന്നു .മന്ത്രിമാർ,പല ഉദ്യോഗസ്ഥർ,മാധ്യമപ്രവർത്തകർ,രാഷ്ട്രീയ പൊതുപ്രവർത്തകർ ,പട്ടാളക്കാർ തുടങ്ങി ഒരു രാജ്യത്തെ നിലനിർത്തുന്ന സ്തൂപങ്ങളെ ,അടിത്തറകളെ ചാരവൃത്തിക്ക് കേന്ദ്രസർക്കാർ ഉപയോഗപ്പെടുത്തുന്നു എന്നത് ജനാധിപത്യത്തിനേൽക്കുന്ന പ്രഹരമാണ്.

40 രാജ്യങ്ങളിലെ 60 ഏജൻസികൾ പെഗാസസ് സോഫ്ട്‍വെയർ വാങ്ങി.ഇനി ഇന്ത്യയോ ഇന്ത്യയുമായി ബന്ധപ്പെട്ട ഏതെങ്കിലും ഏജന്സിയോ വാങ്ങിയിട്ടില്ലെങ്കിൽ അതിനർത്ഥം നമ്മുടെ ശത്രുരാജ്യങ്ങൾ ഇത്തരത്തിൽ നമ്മുടെ വിവരങ്ങൾ ചോർത്തുന്നു എന്നതാണല്ലോ .അവിടെയും അന്വേഷണം അത്യാവശ്യമാണ്.ഇന്ത്യ ഗവണ്മെന്റ് വാങ്ങിയിട്ടില്ലെങ്കിൽ അതിന്റെ ഉത്തരവാദിത്വം പതിന്മടങ്ങായി വർധിക്കും.

ഈ വിഷയവുമായി വലിയ സമഗ്രമായ ബന്ധമായ രാജ്യങ്ങൾ പോലും അന്വേഷണത്തിന് ഉത്തരവിട്ടപ്പോൾ ഇന്ത്യ പോലെ ഒരു വലിയ ജനാധിപത്യ രാജ്യം ഇതുപോലുള്ള സംഭവം പൊട്ടിപ്പുറപ്പെട്ടിട്ട് പാർലമെൻറിൽ  രണ്ടുവരി പ്രധാനമന്ത്രിയോ ആഭ്യന്തരമന്ത്രിയോ പറയാൻ പോലും കൂട്ടാക്കാത്തപ്പോൾ ഈ കേന്ദ്രസർക്കാറിനെ ദാർഷ്ട്ട്യത്തിന്റെ അളവ് എത്രത്തോളമുണ്ടെന്ന് മനസ്സിലാക്കാൻ കഴിയും.

ഒരു പാർലമെൻറ് അംഗമെന്ന നിലയിൽ എനിക്ക് കിട്ടേണ്ട നീതി ലഭിക്കാത്തതിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് ഞാൻ സുപ്രീംകോടതിയെ സമീപിച്ചത്.ജനാധിപത്യ പ്രക്രിയയിൽ ജനപ്രതിനിധികളുടെ നിർദ്ദേശങ്ങൾക്കും സംശയങ്ങൾക്കും വിശദീകരണം നൽകേണ്ട ഉത്തരവാദിത്വമുള്ള സർക്കാർ യഥാർത്ഥത്തിൽ പാർലമെന്റിൽ നിന്നും ഒളിച്ചോടുകയാണ് ചെയ്തത്.അത് സുപ്രീം കോടതി വരെ എത്തി നിന്നു. ആ കള്ളക്കളിയൊന്നും സുപ്രീം കോടതിയിൽ നടക്കില്ല എന്നതാണ് സുപ്രീംകോടതി ഇന്നത്തെ വിധിനയത്തിൽ നിന്നും മനസിലാക്കേണ്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News