സിൽവർ ലൈൻ വഴി ചരക്ക് ഗതാഗതവും സുഗമമായി നടത്താം: മുഖ്യമന്ത്രി

സിൽവർ ലൈൻ വഴി ചരക്ക് ഗതാഗതവും സുഗമമായി നടത്താമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയില്‍. എസ്റ്റിമേറ്റ് തുകയിൽ നിന്ന് യഥാർത്ഥ തുക കൂടുതലാകുന്ന സാഹചര്യമില്ല: മുഖ്യമന്ത്രി. 22.5 ടൺ ആക്സിൽ ലോഡുള്ള റോറോ ചരക്ക് ട്രെയിനുകൾ ഓടിക്കാൻ കഴിയുന്ന വിധമാണ് രൂപകല്പനയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. എ പി. അനിൽ കുമാറിന് രേഖാമൂലം മറുപടി നൽകിയതായും

അതേസമയം, പരിസ്ഥിതി സംരക്ഷണം ഉറപ്പ് വരുത്തി വികസനം നേടുകയാണ് സർക്കാർ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനങ്ങളെ വിശ്വാസത്തിലെടുത്തെ മുന്നോട്ട് പോകുവെന്നും മുഖ്യമന്ത്രി സഭയിൽ പറഞ്ഞു . ജലാശയങ്ങളിലൽ കൈയേറ്റം അനുവദിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ ദുരിതാശ്വനിധിയിൽ നിന്നുള്ള ധനസഹായം അതിവേഗം നൽകും. അപേക്ഷ ലഭിച്ച് 100 മണിക്കൂറിനകം പണം ബാങ്ക് അകൗണ്ടിലേക്ക് നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു .

ഇപ്പോൾ ശരാശരി 22 ദിവസമാണ് അപേക്ഷയിൽ തീർപ്പ് കൽപ്പിക്കാൻ വേണ്ടി വരുന്ന സമയം. ഉന്നതതല യോഗത്തിലെടുക്കുന്ന തീരുമാനം വരെ നടപ്പാക്കുന്നതിന് വീണ്ടും ഫയൽ താഴെ തട്ടിലേക്ക് പോകുന്ന രീതി അവസാനിപ്പിക്കുമെന്നും മുഖ്യമന്ത്രി സഭയിൽ വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News