അട്ടപ്പാടിയിൽ കാട്ടാനക്കുട്ടിയുടെ തുമ്പിക്കൈ കമ്പിവേലിയിൽ കുടുങ്ങി

പാലക്കാട് അട്ടപ്പാടിയിൽ കാട്ടാനക്കുട്ടിയുടെ തുമ്പിക്കൈ കമ്പി വേലിയിൽ കുടുങ്ങി. എറെ നേരത്തെ പരിശ്രമത്തിനൊടുവിൽ കമ്പി വേലി മുറിച്ച് കാട്ടാനയെ രക്ഷപ്പെടുത്തി. തള്ളയാന സ്ഥലത്ത് നിലയുറപ്പിച്ചത് എറെ നേരം രക്ഷാപ്രവർത്തനം തടസ്സമായി.

മുക്കാലിക്ക് സമീപം ചിണ്ടക്കിയിലാണ് കാട്ടാനക്കുട്ടിയുടെ തുമ്പിക്കൈ കമ്പിവേലിയിൽ കുടുങ്ങിയത്. ഫാമിന്റെ അതിർത്തിയിലുള്ള കമ്പിവേലിയിൽ കുടുങ്ങിയതോടെ തള്ളയാന സമീപത്ത് നിലയുറപ്പിച്ചു. ഇതോടെ ഏറെ നേരം രക്ഷാപ്രവർത്തനം തടസ്സപ്പെട്ടു. ഒടുവിൽ കമ്പിവേലിയുടെ രണ്ടറ്റവും മുറിച്ച ശേഷമാണ് കാട്ടാനക്കുട്ടിയെ രക്ഷപ്പെടുത്തിയത്.

കാട്ടാനക്കുട്ടിയുടെ തുമ്പിക്കൈയിൽ  കുടുങ്ങിക്കിടന്ന കമ്പി പിന്നീട് താഴെ വീണു. കമ്പിവേലിയിൽ കുടുങ്ങി കാട്ടാനക്കുട്ടിക്ക് പരിക്ക് പറ്റിയിട്ടുണ്ടോ എന്നുൾപ്പെടെയുള്ള കാര്യങ്ങൾ വനം വകുപ്പ് ഉദ്യോഗസ്ഥർ നിരീക്ഷിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News