ദീപശിഖാപ്രയാണം വയലാര്‍ രക്തസാക്ഷിമണ്ഡപത്തില്‍ എത്തി

എഴുപത്തിയഞ്ചാമത് പുന്നപ്ര-വയലാര്‍ വാര്‍ഷിക വാരാചരണത്തിന് ഭാഗമായി വലിയ ചുടുകാട്ടില്‍ നിന്നും മേനാശ്ശേരി നിന്നുമുള്ള ദീപശിഖാപ്രയാണം വയലാര്‍ രക്തസാക്ഷിമണ്ഡപത്തില്‍ എത്തിച്ചേര്‍ന്നു .

രാവിലെ വലിയ ചുടുകാട് രക്തസാക്ഷിമണ്ഡപത്തില്‍ മുന്‍മന്ത്രിയും സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗവുമായ ജി സുധാകരന്‍ ആണ് ദീപശിഖ അത്‌ലറ്റുകള്‍ക്ക് കൈമാറിയത്. ചടങ്ങില്‍ സിപിഐ സിപിഎം പ്രമുഖ നേതാക്കള്‍ പങ്കെടുത്തു

വൈകിട്ട് വയലാര്‍രാമവര്‍മ്മ അനുസ്മരണവും അതിനുശേഷം പുന്നപ്ര-വയലാര്‍ വാര്‍ഷിക വാരാചരണത്തിന് സമാപനം കുറിച്ചുകൊണ്ടുള്ള സമാപനസമ്മേളനം നടക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. ഇരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രമുഖ നേതാക്കള്‍ സമാപന സമ്മേളനത്തില്‍ പങ്കെടുക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News