ഖത്തറില്‍ പൗരത്വനിയമം ഭേദഗതി ചെയ്യും; അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനി

ഖത്തറില്‍ പൗരത്വനിയമം ഭേദഗതി ചെയ്യുമെന്നും നിയമനിര്‍മാണത്തില്‍ മാറ്റം വരുത്തുമെന്നും എല്ലാവര്‍ക്കും ‘തുല്യ പൗരത്വം’ ഉറപ്പുവരുത്തുമെന്നും അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍-താനി.

ഒക്ടോബര്‍ രണ്ടിന് രാജ്യത്ത് നടന്ന ലെജിസ്ലേറ്റീവ് തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നതില്‍ ചില ഗോത്രവിഭാഗങ്ങള്‍ക്ക് സാധിക്കാതെ പോയതാണ് പൗരത്വനിയമം ഭേദഗതി ചെയ്യുന്ന തീരുമാനത്തിലേക്ക് അമീറിനെ നയിച്ചത്. രാജ്യത്ത് ഗോത്രവര്‍ഗങ്ങള്‍ക്കെതിരായ അധിക്ഷേപം വര്‍ധിച്ച് വരികയാണെന്നും ഇത് ഖത്തറിന്റെ ഐക്യത്തിനെ പ്രതികൂലമായി ബാധിക്കുമെന്നും അമീര്‍ പറഞ്ഞു.

അതേസമയം, ഗോത്രവിഭാഗങ്ങളോട് കാണിക്കുന്ന അസഹിഷ്ണുത ഒരു രോഗമാണെന്നും അമീര്‍ കൂട്ടിച്ചേര്‍ത്തു.തെരഞ്ഞെടുപ്പില്‍ ജയിച്ചുവന്ന പ്രതിനിധികളെ ഉള്‍പ്പെടുത്തി ചൊവ്വാഴ്ച നടന്ന ശൂറാ കൗണ്‍സിലിന്റെ ആദ്യസമ്മേളനത്തില്‍ വെച്ചായിരുന്നു അമീറിന്റെ പ്രതികരണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News