കേരളത്തിലെ വികസന പദ്ധതികൾക്ക് കേന്ദ്ര മന്ത്രിയുടെ പൂർണ പിന്തുണ: മന്ത്രി മുഹമ്മദ് റിയാസ്

കേരളത്തിലെ വികസന പദ്ധതികൾക്ക് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി പൂർണ പിന്തുണ നൽകിയെന്ന് മന്ത്രി മുഹമ്മദ് റിയാസ്. നിതിൻ ഗഡ്കരിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ദേശീയ പാതയിലെ അറ്റകുറ്റ പണികൾ നടത്താൻ അടിയന്തര ഇടപെടൽ നടത്തുമെന്ന് കൂടിക്കാഴ്ചയിൽ കേന്ദ്ര മന്ത്രി ഉറപ്പ് നൽകിയിട്ടുണ്ട്. ആറുവരിയായി പാത വികസിപ്പിക്കാൻ കേരളത്തിലെ ദേശീയ പാതയുടെ സ്ഥലം നേരത്തെ ദേശീയപാത അതോറിറ്റിക്ക് വിട്ട് നൽകിയിരുന്നു. ഇതേ തുടർന്ന് ദേശീയപാതയിലെ അറ്റകുറ്റ പണികൾ നടത്താൻ പൊതുമരാമത്ത് വകുപ്പിന് സാധിച്ചിരുന്നില്ല.

ഉൾനാടൻ ജലഗതാഗതം ഉൾപ്പടെ കേരളത്തിൻ്റെ ടൂറിസം സാധ്യതകളെ കുറിച്ചും കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു എന്ന് മന്ത്രി മുഹമ്മദ് റിയാസ് കൂട്ടിച്ചേർത്തു. വി ശിവദാസൻ എംപി, എംവി ശ്രേയാംസ് കുമാർ എംപി എന്നിവരും മന്ത്രിക്കൊപ്പം കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here