ഞാൻ നേരിട്ട്‌ MP യോട്‌ പറഞ്ഞു ഇത്‌ താങ്കൾക്ക്‌ നാണക്കേടാണ്‌ എന്ന്…. എന്നെ തെറി പറഞ്ഞവർക്കും എന്റെ ജോലി കളയിക്കാൻ നോക്കുന്നവർക്കും ആശംസകളെന്ന് ആർ ജെ സൂരജ്

ഞാൻ നേരിട്ട്‌ MP യോട്‌ പറഞ്ഞു ഇത്‌ താങ്കൾക്ക്‌ നാണക്കേടാണ്‌ എന്ന്.എന്നെ തെറി പറഞ്ഞവർക്കും എന്റെ ജോലി കളയിക്കാൻ നോക്കുന്നവർക്കും ആശംസകൾ..എന്നും ആർ ജെ സൂരജ്

കുറേ പേർ പറയുന്നത്‌ കണ്ടു MP യുടെ അവകാശമാണ്‌ ഇഷ്ട സീറ്റ്‌.. അത്‌ ചോദിച്ചതാണൊ ഇത്ര വലിയ തെറ്റ്‌ എന്ന്..! അദ്ദേഹം എന്റെ സീറ്റ്‌ ചോദിച്ചാലും ഞാൻ കൊടുക്കാൻ തയ്യാറാണ്‌ ട്ടോ.. പക്ഷേ പറയുമ്പൊ പറയണമല്ലോ.. വിമാനത്തിനകത്തു കയറിയിട്ടല്ല സീറ്റ്‌ ചോദിക്കേണ്ടത്‌.. എയർപ്പോർട്ട്‌ കൗണ്ടറിലാണ്‌ എന്നത്‌ ഒരു പോയന്റാണ്‌.. ഇനി സീറ്റ്‌ ചോദിച്ചതിനെയും കൊടുക്കാഞ്ഞതിനെയും ഞാൻ കുറ്റമൊന്നും പറഞ്ഞിട്ടില്ല.. അതിന്റെ പേരിൽ MP യുടെ കൂടെ ഉണ്ടായിരുന്നവർ വിമാന ജീവനക്കാരോട്‌ ഒച്ചയുയർത്തി സംസാരിച്ചപ്പോ ഞാൻ നേരിട്ട്‌ MP യോട്‌ പറഞ്ഞു ഇത്‌ താങ്കൾക്ക്‌ നാണക്കേടാണ്‌ എന്ന്.. ആർ ജെ സൂരജിന്റെ വാക്കുകൾ ആണിത്

കഴിഞ്ഞ ദിവസം കൊച്ചി കണ്ണൂർ ഇൻഡിഗോ വിമാനത്തിൽ യാത്ര ചെയ്ത കെ സുധാകരൻ എംപിയും ഒപ്പമുണ്ടായിരുന്നവരും  വിമാനത്തിൽ ഉണ്ടാക്കിയ ബഹളത്തെ കുറിച്ച് ഖത്തറിലെ റേഡിയോ അവതാരകനായ ആർജെ സൂരജ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു.വിമാനത്തില്‍ ഒഴിഞ്ഞു കിടന്ന സീറ്റുകളില്‍ തനിക്ക് ഇരിക്കണമെന്ന് സുധാകരന്‍ ആവശ്യപ്പെട്ടതോടെയാണ് പ്രശ്നം ആരംഭിച്ചത്. അദ്ദേഹം എംപി ആണെന്ന് മനസിലാകാത്ത മലയാളിയല്ലാത്ത എയര്‍ ഹോസ്റ്റസ്, ഈ വിമാനം ചെറിയ വിമാനമായതിനാലും വെയിറ്റ് ബാലന്‍സിംഗ് ആവശ്യമായതിനാലും യാത്രക്കാര്‍ക്ക് സ്വന്തം താല്‍പര്യപ്രകാരം സീറ്റുകള്‍ മാറാന്‍ സാധിക്കില്ലെന്ന് പറഞ്ഞു. ഇതോടെ സുധാകരന്റെ കൂടെയുണ്ടായിരുന്ന വ്യക്തി എയര്‍ഹോസ്റ്റസിനെ ഭീഷണിപ്പെടുത്തുകയായിരുന്നു.

കെ സുധാകരൻ എം പി യുടെ വിമാനയാത്രാ വിവാദങ്ങളുമായി ബന്ധപ്പെട്ട്
ഫേസ്ബുക്കിലൂടെ പ്രതികരിച്ച റേഡിയോ അവതാരകൻ ആർ ജെ സൂരജിനെ
തള്ളിപ്പറഞ്ഞ് സൂരജ് ജോലി ചെയ്തിരുന്ന മലയാളം റേഡിയോ സ്റ്റേഷൻ മുൻപോട്ട് വന്നിരുന്നു. എന്നാൽ കോൺഗ്രസ് പ്രവർത്തകരുടെ സമ്മർദ്ദങ്ങൾക്ക് വഴങ്ങിയാണ് റേഡിയോ ഇത്തരം നിലപാടുമായി രംഗത്തു വന്നതെന്ന് സമൂഹ മാധ്യമങ്ങളിൽ വിമർശനവുമുയർന്നു.സൂരജ് മാപ്പ് ചോദിച്ചു എന്ന തരത്തിലും വ്യാജ വാർത്തകൾ വന്നു.

 സൂരജിന്റെ വാക്കുകൾ ഇങ്ങനെ

ആ വിമാന ജീവനക്കാരുടെ ജോലി MP യുടെയും സഹായികളുടെയും അക്ഷീണ പ്രയത്നം കൊണ്ട്‌ തെറിപ്പിച്ചെന്നാണ് വാർത്തകളിൽ‌ കേട്ടത്‌..! രാവിലെ MP തന്നെ പറയുന്നത്‌ കേട്ടു അദ്ദേഹം പരാതിപ്പെട്ടിട്ടില്ല പക്ഷേ എയർപ്പോർട്ട്‌ അധികൃതർ നടപടി എടുക്കുമെന്ന്..! അപ്പൊ ഒരു കാര്യവുമില്ലാതെ ഒരാളുടെ പേരിൽ എയർപ്പോർട്ട്‌ അധികാരികൾ നടപടിക്ക്‌ മുതിരുമോ..? (അദ്ദേഹം വാക്കാൽ പരാതിപ്പെടുന്നതും ഞാൻ കണ്ടതാണ്‌ കൂടാതെ ഇന്റിഗോ ഉദ്യോഗസ്ഥന്റെ ഫോണിൽ നിന്ന് വിളിപ്പിക്കുന്നതും ഞാൻ കണ്ടതാണ്‌..) ഇതൊന്നും പോരാത്തതിന്‌ ഈ ശെരിയില്ലായ്മയെ പറ്റി പ്രതികരിച്ചതിന്‌ ദോഹവരെ പോയി എന്റെ ജോലിയും തെറുപ്പിക്കാനുള്ള സെറ്റപ്പൊക്കെ ആശാന്മാർ ഭംഗിയായി ചെയ്തെന്നതും കേട്ടു.. കണ്ടു..!

ഇനി തുറന്ന് ചോദിക്കട്ടേ.. മാപ്പു പറയാൻ മാത്രം ഞാൻ ചെയ്ത തെറ്റെന്താണ്‌..? കുറേ പേർ പറയുന്നത്‌ കണ്ടു MP യുടെ അവകാശമാണ്‌ ഇഷ്ട സീറ്റ്‌.. അത്‌ ചോദിച്ചതാണൊ ഇത്ര വലിയ തെറ്റ്‌ എന്ന്..! അദ്ദേഹം എന്റെ സീറ്റ്‌ ചോദിച്ചാലും ഞാൻ കൊടുക്കാൻ തയ്യാറാണ്‌ ട്ടോ.. പക്ഷേ പറയുമ്പൊ പറയണമല്ലോ.. വിമാനത്തിനകത്തു കയറിയിട്ടല്ല സീറ്റ്‌ ചോദിക്കേണ്ടത്‌.. എയർപ്പോർട്ട്‌ കൗണ്ടറിലാണ്‌ എന്നത്‌ ഒരു പോയന്റാണ്‌.. ഇനി സീറ്റ്‌ ചോദിച്ചതിനെയും കൊടുക്കാഞ്ഞതിനെയും ഞാൻ കുറ്റമൊന്നും പറഞ്ഞിട്ടില്ല.. അതിന്റെ പേരിൽ MP യുടെ കൂടെ ഉണ്ടായിരുന്നവർ വിമാന ജീവനക്കാരോട്‌ ഒച്ചയുയർത്തി സംസാരിച്ചപ്പോ ഞാൻ നേരിട്ട്‌ MP യോട്‌ പറഞ്ഞു ഇത്‌ താങ്കൾക്ക്‌ നാണക്കേടാണ്‌ എന്ന്..

അതിനു ശേഷം പിന്നെയും ഒച്ചപ്പാടുണ്ടാക്കി ലഭിച്ച സീറ്റിൽ യാത്ര ചെയ്ത ശേഷം കണ്ണൂർ എയർപ്പോർട്ടിൽ വച്ച്‌ വിമാനജീവനക്കാരുടെ ജോലി കളയിക്കാൻ ശിങ്കിടികൾ ശ്രമിക്കുന്നത്‌ കണ്ടപ്പോൾ വീണ്ടും MP യോട്‌ നേരിട്ട്‌ പറഞ്ഞു ‘നിങ്ങളെ പോലെ ഒരാൾക്‌ ഇത്‌ മോശമാണെന്ന്..’ പിന്നെ ആ ശിങ്കിടികൾ “നീയാരാ ഇതൊക്കെ ചോദിക്കാൻ.. അവനെ സസ്പന്റ്‌ ചെയ്യും കണ്ടോ” എന്ന് പറഞ്ഞ്‌ അധികാര ഗർവ്വ്‌ കാണിച്ചിടത്താണ്‌ ഞാൻ ഈ സംഭവം പോസ്റ്റ്‌ ചെയ്യാൻ തീരുമാനിക്കുന്നത്‌..! ബോധമുള്ളവർക്ക്‌ മാത്രം ബോധ്യപ്പെടാം..
രാഷ്ട്രീയത്തിന്റെ ഒരു തുണിമറയുണ്ടെങ്കിൽ ഈ നാട്ടിൽ ആർക്കും എന്തും ചെയ്യാം എന്ന അവസ്ഥയെ പരിതാപകരം എന്നേ പറയാനുള്ളൂ.. അത്‌ ഏത്‌ രാഷ്ട്രീയം ഉള്ളവരായാലും ശെരി.. കണ്മുന്നിൽ ഒരു ശെരികേട് കണ്ട്‌ അതിൽ നേരിട്ട്‌ ഇടപെട്ട്‌ അത്‌ ജനങ്ങളെ അറിയിച്ച ഞാൻ ഇവിടെ ശക്തമായ സൈബർ അറ്റാക്ക്‌ നേരിടുന്നു.. ശരിയല്ലാത്ത രീതിയിൽ പെരുമാറിയവർക്ക്‌ ജയ്‌വിളികളും കരഘോഷവും ലഭിക്കുന്നു.. അവർ ഇതൊക്കെ രാഷ്ട്രീയപ്രേരിതമെന്ന് പറഞ്ഞ്‌ നിസ്സാരവത്‌കരിക്കുന്നു.. അടിപൊളി.. ചുരുക്കത്തിൽ കേരളത്തിലെ പൊതുജനം കണ്മുന്നിൽ എന്ത്‌ കണ്ടാലും പ്രതികരണ ശേഷി ഇല്ലാതെ മിണ്ടാതെ പോകുന്നതിൽ അത്ഭുതമില്ലാത്ത കാലം വിദൂരമല്ല.

ഈ വിഷയത്തിൽ ഞാൻ ചെയ്തത്‌ തെറ്റായി കാണുന്നവർ കാലാ കാലം എന്നെ തെറ്റുകാരനായി തന്നെ കണ്ടു കൊള്ളുക.. കൂടുതലൊന്നും പറയാനില്ല.. അതിന്റെ പേരിൽ എന്നെ തെറി പറഞ്ഞവർക്കും എന്റെ ജോലി കളയിക്കാൻ നോക്കുന്നവർക്കും ആശംസകൾ..!

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News