ഞാന്‍ പരാതി കൊടുത്തിട്ടില്ല എന്ന് സുധാകരൻ ;എംപി വാക്കാൽ പരാതിപ്പെടുന്നതും ഇന്റിഗോ ഉദ്യോഗസ്ഥന്റെ ഫോണിൽ നിന്ന് വിളിപ്പിക്കുന്നതും ഞാൻ കണ്ടതാണ്‌ എന്ന് സൂരജ് ;

ഞാന്‍ പരാതി കൊടുത്തിട്ടില്ല എന്ന് സുധാകരൻ ;എംപി വാക്കാൽ പരാതിപ്പെടുന്നതും ഇന്റിഗോ ഉദ്യോഗസ്ഥന്റെ ഫോണിൽ നിന്ന് വിളിപ്പിക്കുന്നതും ഞാൻ കണ്ടതാണ്‌ എന്ന് സൂരജ് ;

കഴിഞ്ഞ ദിവസം കൊച്ചി കണ്ണൂർ ഇൻഡിഗോ വിമാനത്തിൽ യാത്ര ചെയ്ത കെ സുധാകരൻ എംപിയും ഒപ്പമുണ്ടായിരുന്നവരും വിമാനത്തിൽ ഉണ്ടാക്കിയ ബഹളത്തെ കുറിച്ച് ഖത്തറിലെ റേഡിയോ അവതാരകനായ ആർജെ സൂരജ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു.വിമാനത്തില്‍ ഒഴിഞ്ഞു കിടന്ന സീറ്റുകളില്‍ തനിക്ക് ഇരിക്കണമെന്ന് സുധാകരന്‍ ആവശ്യപ്പെട്ടതോടെയാണ് പ്രശ്നം ആരംഭിച്ചത്. അദ്ദേഹം എംപി ആണെന്ന് മനസിലാകാത്ത മലയാളിയല്ലാത്ത എയര്‍ ഹോസ്റ്റസ്, ഈ വിമാനം ചെറിയ വിമാനമായതിനാലും വെയിറ്റ് ബാലന്‍സിംഗ് ആവശ്യമായതിനാലും യാത്രക്കാര്‍ക്ക് സ്വന്തം താല്‍പര്യപ്രകാരം സീറ്റുകള്‍ മാറാന്‍ സാധിക്കില്ലെന്ന് പറഞ്ഞു. ഇതോടെ സുധാകരന്റെ കൂടെയുണ്ടായിരുന്ന വ്യക്തി എയര്‍ഹോസ്റ്റസിനെ ഭീഷണിപ്പെടുത്തുകയായിരുന്നു.

‘പ്രശ്‌നങ്ങളൊന്നുമുണ്ടായിട്ടില്ല. ഒഴിഞ്ഞുകിടന്ന സീറ്റില്‍ ഇരിക്കാന്‍ എയര്‍ഹോസ്റ്റസ് എന്നെ സമ്മതിച്ചില്ല. അല്ലാതെ ഒന്നും ഉണ്ടായിട്ടില്ല. ഞാന്‍ പരാതി കൊടുത്തിട്ടില്ല. പക്ഷെ എയര്‍ഹോസ്റ്റസിനെതിരെ നടപടി എടുത്തെന്നാണ് അറിഞ്ഞത് എന്നായിരുന്നു കെ സുധാകരന്റെ മറുപടി.എന്നാൽ സൂരജ് പറഞ്ഞത് ഇങ്ങനെ

ആ വിമാന ജീവനക്കാരുടെ ജോലി MP യുടെയും സഹായികളുടെയും അക്ഷീണ പ്രയത്നം കൊണ്ട്‌ തെറിപ്പിച്ചെന്നാണ് വാർത്തകളിൽ‌ കേട്ടത്‌..! രാവിലെ MP തന്നെ പറയുന്നത്‌ കേട്ടു അദ്ദേഹം പരാതിപ്പെട്ടിട്ടില്ല പക്ഷേ എയർപ്പോർട്ട്‌ അധികൃതർ നടപടി എടുക്കുമെന്ന്..! അപ്പൊ ഒരു കാര്യവുമില്ലാതെ ഒരാളുടെ പേരിൽ എയർപ്പോർട്ട്‌ അധികാരികൾ നടപടിക്ക്‌ മുതിരുമോ..? (അദ്ദേഹം വാക്കാൽ പരാതിപ്പെടുന്നതും ഞാൻ കണ്ടതാണ്‌ കൂടാതെ ഇന്റിഗോ ഉദ്യോഗസ്ഥന്റെ ഫോണിൽ നിന്ന് വിളിപ്പിക്കുന്നതും ഞാൻ കണ്ടതാണ്‌..) ഇതൊന്നും പോരാത്തതിന്‌ ഈ ശെരിയില്ലായ്മയെ പറ്റി പ്രതികരിച്ചതിന്‌ ദോഹവരെ പോയി എന്റെ ജോലിയും തെറുപ്പിക്കാനുള്ള സെറ്റപ്പൊക്കെ ആശാന്മാർ ഭംഗിയായി ചെയ്തെന്നതും കേട്ടു.. കണ്ടു..!

തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് സൂരജ് സംഭവം വിശദീകരിച്ചിരുന്നത്. വിമാനത്തില്‍ ഒഴിഞ്ഞു കിടന്ന സീറ്റുകളില്‍ തനിക്ക് ഇരിക്കണമെന്ന് സുധാകരന്‍ ആവശ്യപ്പെട്ടതോടെയാണ് പ്രശ്‌നം ആരംഭിച്ചതെന്നും ആവശ്യം നിരാകരിച്ച എയര്‍ഹോസ്റ്റസിനോടും ഗ്രൗണ്ട് സ്റ്റാഫിനോടും സുധാകരന്റെ കൂടെ വന്നയാള്‍ തട്ടിക്കയറുകയായിരുന്നു എന്നുമാണ് സൂരജ് പറഞ്ഞത്.

ഈ വിമാനം ചെറിയ വിമാനമായതിനാലും വെയിറ്റ് ബാലന്‍സിംഗ് ആവശ്യമായതിനാലും യാത്രക്കാര്‍ക്ക് സ്വന്തം താല്‍പര്യപ്രകാരം സീറ്റുകള്‍ മാറാന്‍ സാധിക്കില്ലെന്ന് എയര്‍ഹോസ്റ്റസ് പറഞ്ഞതായും സൂരജ് എഴുതിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News