പുന്നപ്ര വയലാർ സമരത്തിന്‍റെ ജ്വലിക്കുന്ന ഓർമ്മ; കെ വി പത്രോസ്

പുന്നപ്ര വയലാർ സമരത്തിൻ്റെ ഓർമകൾ 75-ാം വാർഷത്തിൽ എത്തി നിൽക്കുമ്പോൾ ഓർക്കേണ്ട പേരാണ് കെ.വി പത്രോസിന്‍റേത്. പുന്നപ്ര വയലാർ സമരത്തിന്‍റെ ജ്വലിക്കുന്ന ഓർമ്മയായ പത്രോസിന്‍റെ പിൻതലമുറ ഇന്നും കമ്യൂണിസ്റ്റ് പാർട്ടിയ്ക്കൊപ്പമാണ്. അദ്ദേഹത്തിന്‍റെ കൊച്ചുമകനായ റോസൽ രാജ് പത്രോസിനെ ഓർമിക്കുന്നതു കാണാം.

റോസൽ ജനിക്കുന്നതിനു മുൻപേ മുത്തശ്ശനായ കെ.വി പത്രോസ്മരിച്ചെങ്കിലും വീട്ടിൽ മുത്തശ്ശൻ ജ്വലിക്കുന്ന ഓർമ്മയാണ്. പത്രോസിന്‍റെ പുന്നപ്ര വയലാർ സമരകാലത്തെ പ്രവർത്തനവും തിരുവിതാംകൂർ കമ്യൂണിസ്റ്റ് പാർടിയുടെ സ്റ്റേറ്റ് കമ്മിറ്റി സെക്രട്ടറി പ്രവർത്തന കാലവുമെല്ലാം അച്ഛൻ പറഞ്ഞുള്ള ഓർമ്മയാണ് റോസലിന്.

മരണം വരെ അടിയുറച്ച കമ്യൂണിസ്റ്റായാണ് കെ.വി പത്രോസ് നിലനിന്നതെന്ന് റോസൽ പറയുന്നു. വലതുപക്ഷ മാധ്യമങ്ങൾ തെറ്റായാണ് മുത്തശ്ചൻ്റെ രാഷ്ട്രീയ ചരിത്രത്തെ വിലയിരുത്തുന്നതെന്നുമാണ് റോസലിൻ്റെ അഭിപ്രായം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News