സുധാകരന്‍ കോക്ക്പിറ്റില്‍ ഇരിക്കണം എന്ന് പറഞ്ഞില്ലല്ലോ.. ആശ്വാസം; ലാല്‍കുമാര്‍

സുധാകരന്‍ കോക്ക്പിറ്റില്‍ ഇരിക്കണം എന്ന് പറഞ്ഞില്ലല്ലോ എന്നത് ആശ്വാസകരമെന്ന് പ്രമുഖരാഷ്ട്രീയ നിരീക്ഷകന്‍ ലാല്‍കുമാര്‍. ഞാന്‍ അവിടെ ഇരിക്കും ഞാന്‍ അവിടേ ഇരുന്നില്ലെങ്കില്‍ നിന്നെ ഞാന്‍ ശരിയാക്കിത്തരാം എന്നു പറയുന്നതിന്റെ പേര് ഗുണ്ടായിസം എന്നാണെന്നും
കൈരളി ന്യൂസ് ചാനല്‍ ചര്‍ച്ചയായ ന്യൂസ് ആന്‍ വ്യൂസില്‍ ലാല്‍കുമാര്‍ വ്യക്തമാക്കി.

സുധാകരന്‍ എയര്‍ക്രാഫ്റ്റ് കയറുന്നു. കയറിയശേഷം അദ്ദേഹം അദ്ദേഹത്തിന് ഇഷ്ടപ്പെട്ട സീറ്റില്‍ കയറി ഇരിക്കണം എന്ന് ആഗ്രഹം പ്രകടിപ്പിച്ചു. ഇപ്പോഴത്തെ അദ്ദേഹത്തിന്റെ ഈ രീതി അനുസരിച്ച് അദ്ദേഹത്തിന് വിമാനം ഓടിക്കണം എന്നു പറയും എന്നായിരുന്നു എന്റെ ഒരു ധാരണ. കാരണം ആ മാനസികാവസ്ഥയില്‍ കൂടിയാണ് ഇപ്പോള്‍ ഇവര്‍ നടന്നുകൊണ്ടിരിക്കുന്നത്. കാരണം കോക്പിറ്റില്‍ ഇരിക്കണം വിമാനം കുടിക്കണം എന്ന് പറഞ്ഞില്ലല്ലോ എന്ന് ആശ്വാസത്തിലാണ് ഞാന്‍ ഇരിക്കുന്നത്. ലാല്‍കുമാര്‍ പറഞ്ഞു.

അദ്ദേഹം എംപി എന്ന നിലയില്‍ അല്ലെങ്കില്‍ കെപിസിസി പ്രസിഡണ്ട് എന്ന നിലയില്‍ എങ്ങനെ പെരുമാറണം ആയിരുന്നു എന്ന ചോദ്യം ചോദിക്കുകയാണ്. ആ ചോദ്യത്തിനുള്ള മറുപടി കഴിഞ്ഞ കുറെ കാലങ്ങളായി അദ്ദേഹം കേരളത്തിലെ രാഷ്ട്രീയ മണ്ഡലത്തില്‍ ഈ പറയുന്ന പദവികളില്‍ ഇരിക്കുന്ന രീതിയിലാണോ പെരുമാറുന്നത്. അല്ല. അദ്ദേഹം പെരുമാറുന്ന രീതിക്കനുസരിച്ച് നോക്കിക്കഴിഞ്ഞാല്‍, അല്ലെങ്കില്‍ അദ്ദേഹത്തിന്റെ കൂട്ടത്തില്‍ ഇരിക്കുന്ന ആള്‍ക്കാര്‍ ഇപ്പോള്‍, ഡിങ്കിരിവാലന്മാര്‍ എന്നൊക്കെ വിളിച്ചു കഴിഞ്ഞാല്‍ അങ്ങനെയാണല്ലോ ഇടപെടുക.

കൈരളി ഇന്ന് ഈ വിഷയത്തെ ചോദ്യം ചെയ്യുകയല്ലേ ചെയ്യുന്നത്. കേരളത്തിലെ ഒരു മുഖ്യധാരാ മാധ്യമങ്ങളില്‍ ഒന്ന് ആ ചര്‍ച്ച ഏറ്റെടുക്കുമ്പോള്‍ അത് അത്രയും സീരിയസായ വിഷയം ആയതുകൊണ്ടാണ്. അതുകൊണ്ടാണ് നമ്മള്‍ ഇവിടെ വന്നിരിക്കുന്നതും. അതില്‍ സംശയമില്ല.

ഞാന്‍ ഈ അഞ്ചാംക്ലാസില്‍ ഒക്കെ പഠിച്ചുകൊണ്ടിരുന്നപ്പോള്‍ കെഎസ്ആര്‍ടിസി ബസില്‍ കയറുമ്പോള്‍ അച്ഛനോട് എനിക്ക് സൈഡ് സീറ്റില്‍ തന്നെ ഇരിക്കണം എന്ന് പറഞ്ഞ് ബഹളം ഉണ്ടാക്കിയിരുന്നു. എനിക്ക് കിട്ടുന്ന സീറ്റില്‍ അല്ലേ ഞാന്‍ ആദ്യം ഇരിക്കേണ്ടത്. ആ ഒരു ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന ആളെ സംബന്ധിച്ചിടത്തോളം എനിക്ക് കിട്ടുന്ന സീറ്റില്‍ ഇരിക്കുക. അത് ഏതെങ്കിലും തരത്തില്‍ ബുദ്ധിമുട്ടായി തോന്നിയിട്ടുണ്ടെങ്കില്‍ അതിനു ഉത്തരവാദിയായ ആളോട് അപേക്ഷിച്ച് എനിക്ക് അവിടെ ഇരിക്കാന്‍ കഴിയുമോ എന്ന് ചോദിക്കുക. അങ്ങനെയല്ലേ നമ്മള്‍ സാധാരണ രീതിയില്‍ ചെയ്യുക. ആ സീറ്റ് വേറെ ആരെങ്കിലും ബുക്ക് ചെയ്തിട്ടുണ്ടോ എന്നുള്ളത് ചോദിക്കാനുള്ള മാന്യത നമുക്ക് വേണ്ടേ. ഇതൊന്നുമില്ലാതെ ചാടിക്കേറി എന്നെ അവിടെ ഇരുത്തണം… ഞാന്‍ അവിടേ ഇരിക്കൂ.. ഞാന്‍ അവിടെ ഇരുന്നില്ലെങ്കില്‍ നിന്നെ ഞാന്‍ ശരിയാക്കിത്തരാം എന്നു പറയുന്നത്… അതിനു പറയുന്ന പേര് ഗുണ്ടായിസം എന്നാണ്.

ഇവര്‍ ഒരു കോമിക് ഫിഗേര്‍സ് ആണ്. എയര്‍പോര്‍ട്ടില്‍ കയറിക്കഴിയുമ്പോള്‍ ഇവര്‍ക്ക് തോന്നിയപടി ഇരിക്കുന്നതിന് എതിര്‍ത്തവരെ തൊഴിലില്‍ നിന്ന് പുറത്താക്കാനുള്ള ശ്രമം നടത്തുന്നത് പോട്ടെ… കാര്യം അതെന്തായാലും അവര്‍ ഇത് നടത്തുമല്ലോ… ഇവരുടെ ഒരു അഭിമാന പ്രശ്‌നമാണ് അത്… ഒരുത്തന്റെ കഞ്ഞികുടി മുട്ടിച്ചായാലും… നമ്മുടെ അഭിമാനം നമ്മള്‍ രക്ഷിക്കണമല്ലോ…അത് ചിലപ്പോള്‍ നടത്തും ആയിരിക്കാം… അവര്‍ പണി തുടങ്ങി കഴിഞ്ഞാല്‍ സൂരജിനെ പുറത്താക്കാതെ വെറുതെയിരിക്കില്ല.. അതുകൂടി അഭിമാനപ്രശ്‌നം ആകുമോ എന്ന് സംശയം എനിക്കുണ്ട്….സൂരജ് ഒന്ന് കരുതി ഇരിക്കുന്നത് നല്ലതായിരിക്കും. കാര്യം പരമാവധി ആള്‍ക്കാരെ ഉപദ്രവിക്കുക പരമാവധി ആള്‍ക്കാരോട് അലമ്പ് ഉണ്ടാക്കുക…. ഇവര്‍ക്കുള്ളത് ന്യൂയിസെന്‍സ് വാല്യൂ മാത്രമാണ്. ലാല്‍കുമാര്‍ വിമര്‍ർശിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here