ഇന്ന് ചായയ്‌ക്കൊപ്പം മധുരമൂറും ഇലയപ്പം ട്രൈ ചെയ്താലോ?

ചായയ്ക്ക് പൊതുവേ നമ്മള്‍ വടകളും ബജികളുമൊക്കെയാണ് കഴിക്കാറുള്ളത്. ഇന്ന് ഒരു നാടന്‍ വിഭവം നാലുമണിപ്പലഹാരമായി ട്രൈ ചെയ്താലോ? പൊതുവേ നമ്മുടെയൊക്കെ വീടുകളില്‍ ഉണ്ടാക്കാറുള്ള ഇലയപ്പം തന്നെ ട്രൈ ചെയ്യാം.

വളരെ കുറഞ്ഞ സമയംകൊണ്ട് തയാറാക്കാവുന്ന വളരെ രുചിയൂറുന്നു ഇലയപ്പം ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം

ചേരുവകകൾ:-

1. ശർക്കര / പഞ്ചസാര
2. തേങ്ങ
3. അരിപ്പൊടി
4. ഇല അലുമിനിയം ഫോയിൽ
5. ഏലക്കാപ്പൊടി
6. എണ്ണ 1 ടേബിൾ സ്പൂൺ
7. ഉപ്പ്

ഉണ്ടാക്കുന്നവിധം:-

ർക്കയൊ, പഞ്ചസാരയോ ഏലയ്ക്കാപൊടിയും ചേർത്ത് തേങ്ങായുടെ കൂടെ തിരുമി ചേർത്തു വെയ്ക്കുക. അരിപ്പൊടി 1 ടേബിൾ സ്പൂൺ എണ്ണയും ഉപ്പും ചേർത്ത് ചെറു ചൂടുവെള്ളത്തിൽ കുഴക്കുക.

ചെറിയ ഉരുളകളായി കൈയിൽ ഇത്തിരി എണ്ണതൊട്ട്, ചെറുവിരലിന്റെ അറ്റം കൊണ്ട് ഇലയിൽ പരത്തുക. ഒരു കൈ വീതിയിൽ ഉള്ള വട്ടം ആയി കനംക്കുറച്ചു പരത്തുക.

അതിന്റെ പകുതിയുടെ ഒരു വശത്തു ശർക്കരക്കൂട്ടുവച്ച് മറുപകുതി മടക്കിയെടുക്കുക. ആവിയിൽ 15 മിനിട്ട് വേവിച്ചെടുക്കുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News