സുധാകരൻ ഇരിക്കാൻ പാടില്ല എന്ന് പറഞ്ഞതില്‍ പ്രധാന കാരണം ഉണ്ടാകും; ജേക്കബ് കെ ഫിലിപ്പ് 

സുധാകരൻ അവിടെ ഇരിക്കാൻ പാടില്ല എന്ന് പറഞ്ഞതില്‍ എന്തെങ്കിലും പ്രധാന കാരണം ഉണ്ടാകുമെന്ന് സിവിൽ ഏവിയേഷൻ അനലിസ്റ്റ് ജേക്കബ് കെ ഫിലിപ്പ്. വിമാനത്തിന്റെ സുരക്ഷയാണ് പ്രധാനമെന്നും കൈരളി ന്യൂസ് ചാനല്‍ ചര്‍ച്ചയായ ന്യൂസ് ആന്‍ വ്യൂസില്‍ അദ്ദേഹം വ്യക്തമാക്കി.

മറ്റു കാര്യങ്ങൾ ഒന്നുമല്ല പ്രധാനമായും സുരക്ഷയാണ് വിമാനത്തിന്റെ പ്രധാനം. സൂരജിന്‍റെ പോസ്റ്റ് ഞാൻ വായിച്ചിരുന്നു. ഈ വിമാനം എടിആർ 72 എന്ന വിമാനമാണ്. 72 സീറ്റ് ഉള്ളത്. അതിന്റെ ഏറ്റവും പുറകിലുള്ള നിര എന്ന് പറയുന്നത് 19 ആണ്. തൊട്ടുമുൻപുള്ളത് 18. ഈ രണ്ടു നിരകളും ഒഴിഞ്ഞുകിടക്കുകയാണ്. ഇവിടെ ഇരിക്കണം എന്നാണ് സുധാകരൻ പറഞ്ഞത്.

എന്‍റെ അഭിപ്രായത്തിൽ അവിടെ സുധാകരൻ ഇരിക്കാൻ പാടില്ല എന്ന് പറയുന്നതിൽ പ്രധാന കാരണം എന്തെങ്കിലും ഉണ്ടാകും. കാര്യം വിമാനം ടേക്ക് ഓഫ് ചെയ്യുമ്പോൾ വിമാനത്തിന്റെ ഭാരം ബാലൻസ് ചെയ്യുന്നത് ആയിരിക്കണം. വിമാനം ലോഡ് ചെയ്ത് കഴിഞ്ഞാൽ ഒരു സെന്റർ ഓഫ് ഗ്രാവിറ്റി ഉണ്ട്. അത് ശരിയായില്ലെങ്കിൽ ടേക്ക് ഓഫ് ചെയ്യുമ്പോൾ പ്രശ്നമുണ്ടാകും.

എനിക്ക് തോന്നുന്നത് ടേക്ക് ഓഫ് മുൻപാണ് ഈ പ്രശ്നങ്ങളൊക്കെ ഉണ്ടാകുന്നത് എന്നാണ്.
ഇപ്പോൾ എനിക്ക് തോന്നുന്നത് അവർ വിമാനത്തിന്‍റെ പുറകിലെ ഭാരം കുറയ്ക്കുവാൻ വേണ്ടി സീറ്റ് ഒഴിച്ചിട്ടു എന്നാണ്. അതുകൊണ്ടാണ് അവർ പറഞ്ഞത് അവിടെ ഇരിക്കരുത് എന്ന്.

സുധാകരൻ കുറച്ചു ക്ഷമിച്ചാൽ മതിയായിരുന്നു. ഒരുപക്ഷേ ടേക്ക് ഓഫ് കഴിഞ്ഞാൽ അവർ അതിനു സമ്മതിച്ചേനേം. വെയ്റ്റിംഗ് ബാലൻസ് പ്രശ്നമാണത്. ജേക്കബ് കെ ഫിലിപ്പ് വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News