നേതാവ് എന്ന ‘പ്രിവിലേജ്’ കെ സുധാകരൻ ദുരുപയോഗം ചെയ്തു; ആർ ജെ സൂരജ്

തെറ്റ് ചൂണ്ടിക്കാണിച്ച ആളുകളെ തെറ്റ് ചെയ്തവരായി ചിത്രീകരിക്കുകയാണെന്ന് റേഡിയോ അവതാരകൻ ആർ ജെ സൂരജ്. തെറ്റ് ചെയ്ത ആളുകൾ സംരക്ഷിക്കപ്പെടുകയാണെന്നും ഇത്തരത്തിൽ ഒരു മനോഭാവം തുടരുകയാണെങ്കിൽ മലയാളികളുടെ ഒരു പ്രബുദ്ധത ഒരുപാട്കാലം തുടർന്ന് പോവില്ലെന്നും കേരളം ഒരു പ്രതിമ സംസ്‌കാരത്തിലേക്ക് പോകുമെന്നും കൈരളിന്യൂസിന്റെ പ്രത്യേക പരിപാടിയായ ന്യൂസ് ആൻ വ്യൂസിൽ ആർ ജെ സൂരജ് പറഞ്ഞു.

ഒരു രാഷ്ട്രീയ പാർട്ടിയുടെ പിന്തുണയുണ്ടെങ്കിൽ എന്തുമാവാം എന്ന മനോഭാവത്തിലേക്ക് മലയാളി പോവുന്ന കാലം അത്ര വിദൂരമല്ലെന്നും അതിന് തടയിടാൻ ഓരോ വ്യക്തിയും മുന്നോട്ട് ഇറങ്ങണമെന്നും സൂരജ് കൂട്ടിച്ചേർത്തു.

അതേസമയം, തെറ്റ് കണ്ടാൽ അത് തെറ്റാണെന്ന് സമ്മതിക്കാൻ ഓരോരുത്തരും തയ്യാറാവണം. തനിക്ക് രാഷ്ട്രീയം കൊണ്ട് കഞ്ഞികുടിക്കേണ്ട അവസ്ഥയില്ലെന്നും കണ്മുന്നിൽ കണ്ടകാര്യത്തിൽ ഇടപെട്ടതിന്റെ പേരിൽ എന്റെ ജോലിപോകുകയാണെങ്കിൽ തനിക്ക് ജീവിക്കാൻ വേറെയും മാർഗ്ഗമുണ്ടെന്നും സൂരജ് വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News