കാട്ടാനക്കുട്ടിയുടെ തുമ്പിക്കൈ കമ്പി വേലിയിൽ കുടുങ്ങിയ സംഭവം; വനംവകുപ്പ് രക്ഷകരായി 

അട്ടപ്പാടിയിൽ കാട്ടാനക്കുട്ടിയുടെ തുമ്പിക്കൈ കമ്പി വേലിയിൽ കുടുങ്ങി. എറെ നേരത്തെ പരിശ്രമത്തിനൊടുവിൽ കമ്പി വേലി മുറിച്ച് വനം വകുപ്പുദ്യോഗസ്ഥർ കാട്ടാനയെ രക്ഷപ്പെടുത്തി. തള്ളയാന സ്ഥലത്ത് നിലയുറപ്പിച്ചത് ആദ്യ ഘട്ടത്തിൽ രക്ഷാപ്രവർത്തനത്തിന് തടസ്സമായി.

മുക്കാലിക്ക് സമീപം ചിണ്ടക്കി കെട്ടിലാണ് കാട്ടാനക്കുട്ടിയുടെ തുമ്പിക്കൈ കമ്പിവേലിയിൽ കുടുങ്ങിയത്. ചിണ്ടക്കി ഫാമിന്റെ അതിർത്തിയിലുള്ള കമ്പിവേലിയിൽ കാട്ടാനക്കുട്ടി കുടുങ്ങിയതോടെ തള്ളയാന സമീപത്ത് നിലയുറപ്പിച്ചു. ഇതോടെ ഏറെ നേരം രക്ഷാപ്രവർത്തനം തടസ്സപ്പെട്ടു.

തള്ളയാനയെ തുരത്തിയ ശേഷം കമ്പിവേലിയുടെ രണ്ടറ്റവും ശ്രമകരമായ മുറിച്ച് മാറ്റിയാണ് കാട്ടാനക്കുട്ടിയെ രക്ഷപ്പെടുത്തിയത്.

രക്ഷപ്പട്ട കാട്ടാനക്കുട്ടി കാട് കയറി.  തുമ്പിക്കൈയിൽ  കുടുങ്ങിക്കിടന്ന കമ്പി താഴെ വീണതായി വനം വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ വ്യക്തമായി. കമ്പി വേലിയിൽ കുടുങ്ങി കാട്ടാനക്കുട്ടിക്ക് പരിക്ക്  പറ്റിയിട്ടുണ്ടോ എന്നുൾപ്പെടെയുള്ള കാര്യങ്ങൾ നിരീക്ഷിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News