മലയാള സിനിമകൾ വെള്ളിയാഴ്ച മുതൽ തീയേറ്ററുകളിലെത്തും

വെള്ളിയാഴ്ച മുതൽ മലയാള സിനിമകൾ തിയേറ്ററുകളിൽ പ്രദർശിപ്പിക്കാൻ ഫിലിം ചേംബർ യോഗം തീരുമാനിച്ചു. ജോജു ജോർജ് നായകനായ സ്റ്റാർ ആദ്യ മലയാളം റിലീസായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

മരക്കാർ തീയേറ്റർ റിലീസ് ചെയ്യണമെന്ന് ആന്റണി പെരുമ്പാവൂരിനോട് ആവശ്യപ്പെടുമെന്നും അവർ പറഞ്ഞു. ആറു മാസത്തിനുശേഷം ഒക്‌ടോബർ 25 നാണ് മൾട്ടിപ്ലക്സ് അടക്കം മുഴുവൻ തിയറ്ററുകളും തുറന്നത്.

25 മുതൽ സിനിമാശാലകൾ തുറന്നു പ്രവർത്തിക്കാൻ ഈ മാസം ആദ്യത്തിൽ സംസ്ഥാന സർക്കാർ അനുമതി നൽകിയിരുന്നു. പകുതിപ്പേർക്കു മാത്രമാണ് പ്രവേശനം. ജീവനക്കാരും പ്രേക്ഷകരും രണ്ട് ഡോസ് വാക്സിനെടുക്കുകയും വേണമെന്ന നിബന്ധനയുമുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News