മുല്ലപ്പെരിയാർ ഡാമിന്റെ സുരക്ഷ അതിപ്രധാനം; സുപ്രീംകോടതി

മുല്ലപ്പെരിയാർ ഡാമിന്റെ സുരക്ഷ അതിപ്രധാനമെന്ന് സുപ്രീംകോടതി. സുരക്ഷയുടെ കാര്യത്തിൽ 2006 ൽ നിന്ന് ഒരുപാടുകാര്യങ്ങൾ 2021 ൽ മാറിയിട്ടുണ്ടാകുമെന്ന് പറഞ്ഞ കോടതി നിലവിൽ ആശങ്കപ്പടേണ്ടെന്നും ചൂണ്ടിക്കാട്ടി.

അതേസമയം, ജലനിരപ്പിന്റെ കാര്യത്തിൽ മാറ്റം വേണ്ടെന്നാണ് മേൽനോട്ട സമിതി കോടതിയിൽ നിലപാടെടുത്തത്. ജലനിരപ്പ് 139 അടിക്ക് താഴെ നിലനിര്‍ത്തണമെന്നാണ് കേരളത്തിന്റെ ആവശ്യം. മേൽനോട്ട സമിതിയുടെ റിപ്പോർട്ടിൽ കേരളം നാളെ മറുപടി നൽകും.

സെപ്തംബർ, ഒക്ടോബർ മാസങ്ങളിൽ ശക്തമായ മഴ പെയ്‌തെന്നും നവംബറിലും ശക്തമായ മഴ ഉണ്ടാകുമെന്ന് മുന്നറിയിപ്പുണ്ടെന്നും കേരളം ചൂണ്ടിക്കാട്ടി. ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബഞ്ച് നാളെ കേസ് വീണ്ടും പരിഗണിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel