മുടി ത‍ഴച്ചു വളരാന്‍ കഞ്ഞിവെള്ളവും തേനും

ഇന്ന് കൂടുതല്‍ ആളുകളും നേരിടുന്ന ഒരു പ്രധാനപ്രശ്‌നമാണ് മുടി കൊഴിച്ചിലും മുടിയുടെ ആരോഗ്യ പ്രശ്‌നങ്ങളും. അതിന് ഉത്തമ പ്രതിവിധിയാണ് കഞ്ഞിവെള്ളവും തേനും. കഞ്ഞി വെള്ളത്തില്‍ അമിനോ ആസിഡുകളും ഇനോസിറ്റോള്‍ എന്ന ഘടകവും അടങ്ങിയിട്ടുണ്ട്.

ഇത് മുടിയുടെ ആരോഗ്യത്തിന് സഹായിക്കുകയും മുടിയുടെ വേരുകളെ ശക്തിപ്പെടുത്താന്‍ സഹായിക്കുകയും ചെയ്യുന്നുണ്ട്. ഈ മിശ്രിതം നിങ്ങളുടെ മുടിയുടെ വരള്‍ച്ചയെ പ്രതിരോധിക്കും. ഇത് തലയോട്ടിയിലെ സുഷിരങ്ങള്‍ ചെറുക്കാന്‍ സഹായിക്കും.

മുടി തിളങ്ങുന്നതിന് സഹായിക്കകുന്ന ഒന്നാണ് എന്തുകൊണ്ടും കഞ്ഞിവെള്ളം. ഇത് ഉപയോഗിക്കുന്നതിലൂടെ അത് മുടിയുടെ ആരോഗ്യത്തിനും കരുത്തിനും സഹായിക്കുന്നുണ്ട്. ഇത് മുടിയുടെ അകാല നരയെന്ന പ്രശ്നത്തിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ദിവസവും ഈ മിശ്രിതം ഉപയോഗിക്കാവുന്നതാണ്.

ഇത് മുടിയുടെ വേരുകള്‍ക്ക് കരുത്ത് നല്‍കുന്നതോടൊപ്പം തന്നെ വെളുത്ത മുടിക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നുണ്ട്. മുടിയുടെ കരുത്ത് വര്‍ദ്ധിപ്പിച്ച് പൊട്ടുന്ന മുടിയെ ഇല്ലാതാക്കുന്നതിനും എല്ലാം കഞ്ഞിവെള്ളം ഉപയോഗിക്കാവുന്നതാണ്. എല്ലാ ദിവസവും അത് മുടിയില്‍ തേച്ച് പിടിപ്പിക്കാവുന്നതാണ്.

മുടി തിളങ്ങുന്നതിന് സഹായിക്കകുന്ന ഒന്നാണ് എന്തുകൊണ്ടും കഞ്ഞിവെള്ളം. ഇത് ഉപയോഗിക്കുന്നതിലൂടെ അത് മുടിയുടെ ആരോഗ്യത്തിനും കരുത്തിനും സഹായിക്കുന്നുണ്ട്. എല്ലാ ദിവസവും നിങ്ങള്‍ ഇത് ഉപയോഗിക്കുന്നതിലൂടെ അത് മുടിയിലുണ്ടാവുന്ന പല അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here