” മുല്ലപ്പെരിയാർ ഡാം തുറക്കേണ്ടി വന്നാൽ ജനങ്ങളുടെ സുരക്ഷയ്ക്ക് വേണ്ട മുൻ കരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ട് “

ശക്തമായ മഴയെ തുടർന്ന് മുല്ലപ്പെരിയാർ ഡാം തുറക്കേണ്ടി വന്നാൽ ജനങ്ങളുടെ സുരക്ഷയ്ക്ക് വേണ്ട മുൻ കരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് സംസ്ഥാന സർക്കാർ. വള്ളക്കടവ് മുതൽ ഇടുക്കി ഡാം വരെ വെള്ളം ഒഴുകി പോകുന്ന 27 കിലോമീറ്റർ ദൂരത്തിൽ മാറ്റി പാർപ്പിക്കേണ്ടവരുടെ പട്ടിക റവന്യൂ വകുപ്പ് തയ്യാറാക്കി. അതേസമയം മുല്ലപ്പെരിയാറിലെ ജല നിരപ്പ് 137 അടിയായി നിലനിർത്തണമെന്ന കേരളത്തിന്റെ ആവശ്യം സുപ്രീംകോടതിയെ അറിയിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.

അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദത്തിന്റെ പ്രഭാവത്തിൽ ഒക്ടോബർ 31 വരെ സംസ്ഥാനത്തു വീണ്ടും ശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഇതിന്റെ പശ്ചാത്തലത്തിൽ ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിച്ചതായി റവന്യൂ മന്ത്രി അറിയിച്ചു. മുല്ലപ്പെരിയാറിൽ ജല നിരപ്പ് ഉയരുന്ന പശ്ചാത്തലത്തിൽ ഡാം തുറക്കേണ്ട സാഹചര്യം ഉണ്ടായാൽ വള്ളക്കടവ് മുതൽ ഇടുക്കി ഡാം വരെ 27 കിലോമീറ്റർ ചുറ്റളവിലെ മാറ്റി പാർപ്പിക്കേണ്ട ജനങ്ങളുടെ പട്ടിക റവന്യൂ വകുപ്പ് തയ്യാറാക്കി.

അതേസമയം മുല്ലപ്പെരിയറിൽ പെട്ടെന്ന് ജല നിരപ്പ് ഉയരുന്നുണ്ടെന്നും സുപ്രീംകോടതിയിൽ 137 അടിയായി ജല നിരപ്പ് നില നിർത്തണം എന്ന കേരളത്തിന്റെ ആവശ്യം അറിയിക്കുമെന്നും ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.

റൂൾസ് കർവ് 136 അടിയായി പാലിക്കണം എന്നാണ് കേരളത്തിന്റെ നിലപാട്. മഴ സാധ്യത കണക്കിലെടുത്ത് ഒക്ടോബർ 30 വരെ റൂൾ കർവ് 136 അടിയിൽ നിലനിർത്തണം എന്നും സംസ്ഥാനം സുപ്രീംകോടതിയെ അറിയിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News