“വയറുവേദനിക്കുവോളം ചിരിക്കാനുള്ള തമാശകളും”! ധ്യാനിനും ശ്രീനിവാസനുമൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് മഞ്ജു വാര്യര്‍

നടി മഞ്ജു വാര്യര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ധ്യാന്‍ ശ്രീനിവാസന്‍, ശ്രീനിവാസന്‍, സംവിധായകന്‍ ധനില്‍ ബാബു എന്നിവര്‍ക്കൊമൊപ്പമുള്ള ഫോട്ടോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.

ചിത്രത്തില്‍ പാചകം ചെയ്ത ഭക്ഷണം വിളമ്പാന്‍ തുടങ്ങുന്ന ധ്യാനും, ധ്യാനിനെ നോക്കി പുഞ്ചിരിക്കുന്ന മഞ്ജുവും ഇരുവരെയും നോക്കി നില്‍ക്കുന്ന കൂട്ടുകാരുമാണുള്ളത്.

ധ്യാന്‍ ഉണ്ടാക്കിയ ഭക്ഷണം നല്ലതാണെന്നും മഞ്ജു പറയുന്നു. രമേഷ് പിഷാരടിയടക്കം നിരവധി ആളുകളാണ് ഫോട്ടായ്ക്ക് താഴെ കമന്റുകളുമായെത്തുന്നത്.

‘സന്തോഷ മെന്തെന്നാല്‍ നന്നായി പാചകം ചെയ്യാനറിയുന്ന സുഹൃത്തിനെ കിട്ടുക എന്നതാണ്. വയറുനിറയെ കഴിക്കാന്‍ രുചിയുള്ള ഭക്ഷണവും, വയറുവേദനിക്കുവോളം ചിരിക്കാനുള്ള തമാശകളും! പിന്നെന്ത് വേണ്ടൂ,’ എന്ന ക്യാപ്ഷനോടെയാണ് മഞ്ജു ചിത്രം പങ്കുവെച്ചിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here