താനൂരില്‍ ബസ് താഴേക്ക് മറിഞ്ഞ് പത്തുപേര്‍ക്ക് പരിക്കേറ്റു

മലപ്പുറം താനൂര്‍ ദേവദാര്‍പാലത്തില്‍നിന്ന് ബസ് താഴേക്ക് മറിഞ്ഞ് പത്തുപേര്‍ക്ക് പരിക്കേറ്റു. തിരൂരില്‍നിന്ന് താനൂരിലേക്ക് പോവുകയായിരുന്ന സ്വകാര്യബസ്സാണ് അപകടത്തില്‍പ്പെട്ടത്.

പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ആരുടെയും നില ഗുരുതരമല്ല. റെയില്‍പ്പാതയ്ക്ക് മുകളിലൂടെയുള്ള പാലത്തിന് മുകളില്‍നിന്നാണ് ബസ് താഴേക്കുവീണത്.

അപകടം പാലത്തിന്റെ ഉയരം കുറഞ്ഞ ഭാഗത്തു നിന്നായതുകൊണ്ടാണ് വന്‍ദുരന്തം ഒഴിവായത്.കഴിഞ്ഞദിവസം ഇതേ സ്ഥലത്ത് ലോറി അപകടത്തില്‍പ്പെട്ട് പാലത്തിന്റെ കൈവരികള്‍ തകര്‍ന്നിരുന്നു. കൈവരികള്‍ പുനസ്ഥാപിയ്ക്കാത്തതാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News