ഇതൊരു ഒന്നൊന്നര ഒപ്പ്; ഇങ്ങനേയും ഒപ്പിടാമെന്ന് എം കെ ജയന്‍

മാനന്തവാടി ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസര്‍ എം കെ ജയന്റെ വ്യത്യസ്തമായ കൈയൊപ്പാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ശ്രദ്ധേയമാകുന്നത്. എം കെ ജയന്‍ എന്ന് ഇംഗ്ലീഷില്‍ എഴുതി എമ്മും കെയും പ്രത്യേക രീതിയില്‍ വരച്ചാണ് ഇദ്ദേഹം ആകര്‍ഷകമായ ഒപ്പിടുന്നത്.

പത്തില്‍ പഠിക്കുമ്പോള്‍ ടീച്ചര്‍ ഒപ്പിടാന്‍ പഠിച്ചിട്ട് വരണമെന്ന് പറഞ്ഞപ്പോള്‍ തുടങ്ങിയ ഒന്നൊന്നര ഒപ്പാണിത്. പിന്നീട് ആ ഒപ്പ് ഇതുവരെ മാറ്റിയിട്ടില്ലെന്ന് അദ്ദേഹം പറയുന്നു.

ദിവസവും നൂറ് കണക്കിന് ഒപ്പിടേണ്ടി വരുന്ന താന്‍ ഒരൊപ്പില്‍ പോലും വ്യത്യാസം വരുത്താന്‍ തയാറല്ലെന്നും ചില അപേക്ഷകളിലും മറ്റും ചെറിയ കോളത്തില്‍ ഒപ്പ് ഒതുക്കേണ്ടി വരുന്നത് പ്രതിസന്ധിയുണ്ടാക്കുന്നതെന്നും അദ്ദേഹം പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News