കരുതല്‍ തുടരുന്നു; മ‍ഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് ധനസഹായം പ്രഖ്യാപിച്ച് സർക്കാർ

മ‍ഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് ധനസഹായം പ്രഖ്യാപിച്ച് സർക്കാർ. മന്ത്രിസഭായോഗത്തിലാണ് തീരുമാനം. ദുരന്തത്തിൽ മരിച്ചവരുടെ കുടംബത്തിന് 5 ലക്ഷവും പുറന്പോക്ക് ഭൂമിയിൽ താമസിച്ച് വീടും സ്ഥലവും നഷ്ടപ്പെട്ടവർക്ക് 10 ലക്ഷവും നൽകും. സംസ്ഥാനത്തെ ഹയർ സെക്കണ്ടറി സ്കൂളുകളിൽ പ്ലസ് വൺ അഡ്മിഷന് അധിക സീറ്റ് അനുവദിക്കാനും യോഗം തീരുമാനിച്ചു.

2021 ലെ കാലവർഷക്കെടുതിയിൽ ജീവൻ നഷ്ടപ്പെട്ടവരുടെ അനന്തരാവകാശികൾക്കും ദുരന്തബാധിതർക്കും സഹായം നൽകാൻ സർക്കാർ തീരുമാനിച്ചു. പ്രകൃതിക്ഷോഭത്തിൽ 15 ശതമാനത്തിൽ അധികം തകർച്ച നേരിട്ട് പുറം പോക്ക് സ്ഥലത്ത് ഉൾപ്പെടെയുള്ള വീടുകളിൽ താമസിച്ചിരുന്ന കുടുംബങ്ങളെ ദുരന്തബാധിത കുടുംബമായി പരിഗണിക്കും.

ഭാഗികമായോ പൂർണ്ണമായോ നാശനഷ്ടം സംഭവിച്ച വീടുകൾക്കും സ്ഥലത്തിനും സഹായം നൽകുന്നതിന് 2019 ലെ പ്രകൃതി ക്ഷോഭത്തിൽ സ്വീകരിച്ച രീതി തുടരും. ജീവഹാനി സംഭവിച്ചവരുടെ അവകാശികൾക്ക് സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്ന് 4 ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ഒരു ലക്ഷം രൂപയും ചേർത്ത് 5 ലക്ഷം രൂപ നൽകും.

പുന്പോക്ക് ഭൂമിയിൽ ഉൾപ്പെടെ താമസിച്ചിരുന്ന വീടും സ്ഥലവും നഷ്ടപ്പെട്ട ദുരന്തബാധിതർക്ക് 10 ലക്ഷം രൂപ നൽകാനും മന്ത്രിസഭായോഗം തീരുമാനിച്ചു. 2018 ആഗസ്റ്റിലുണ്ടായ പ്രളയത്തിലും 2019, 2021 പ്രളയങ്ങളിലും നഷ്ടപ്പെട്ടുപോവുകയോ നശിച്ചുപോവുകയോ ചെയ്ത ആധാരങ്ങളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾക്ക് മുദ്രവിലയും ഫീസും ഒഴിവാക്കിയ ഉത്തരവിൻറെ കാലാവധി, ഉത്തരവ് തീയതി മുതൽ ഒരു വർഷത്തേക്ക് ദീർഘിപ്പിച്ച് നൽകാനും യോഗം തീരുമാനിച്ചു.

സംസ്ഥാനത്തെ ഹയർ സെക്കണ്ടറി സ്കൂളുകളിൽ പ്ലസ് വൺ അഡ്മിഷന് അധിക സീറ്റ് അനുവദിക്കും. ബാച്ചുകൾ ഷിഫ്റ്റ് ചെയ്യാനും താൽക്കാലിക ബാച്ചുകൾ അനുവദിക്കാനും തീരുമാനമായി. കാശ്മീരിൽ ഭീകരാക്രമണത്തിൽ വീരമൃത്യുവരിച്ച വൈശാഖ് വീടു നിർമ്മാണത്തിനായി ലോണെടുത്ത 27 ലക്ഷത്തിൽ സൈനികക്ഷേമ വകുപ്പിൽ നിന്ന് ലഭിക്കുന്ന 10 ലക്ഷം രൂപ കഴിച്ചുള്ള തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും നൽകാനും യോഗത്തിൽ തീരുമാനമായി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News