മുല്ലപ്പെരിയാർ വിഷയം; സുപ്രീംകോടതിയിൽ നിലപാടറിയിച്ച് കേരളം

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി നിലനിർത്തണമെന്ന മേൽനോട്ട സമിതി ശുപാർശയിൽ കേരളം സുപ്രീംകോടതിയിൽ നിലപാടറിയിച്ചു. ജലനിരപ്പ് 142 അടിയാക്കരുതെന്നും
തമിഴ്നാട് തയ്യാറാക്കിയ റൂൾ കർവ് സ്വീകാര്യമല്ലെന്നും കേരളം അറിയിച്ചു.അതേ സമയം പ്രശ്നം ശാശ്വതമായിപരിഹരിക്കാൻ പുതിയ അണക്കെട്ട് നിർമ്മിക്കണമെന്നും കേരളം അറിയിച്ചിട്ടുണ്ട്.

ജലനിരപ്പ് ഉയർന്നാൽ പ്രതിസന്ധിയുണ്ടാവുമെന്നും ജലനിരപ്പ് 139 അടിയായി നിലനിർത്തണമെന്നുമാണ് കഴിഞ്ഞ ദിവസം സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ ജയദീപ് ഗുപ്ത കോടതിയിൽ ചൂണ്ടിക്കാണിച്ചത്.അണക്കെട്ടിന്റെ സുരക്ഷ പ്രധാന വിഷയമെന്ന് ജസ്റ്റിസ് എ.എം ഖാൻ വിൽക്കർ അധ്യക്ഷനായ ബഞ്ച് നിരീക്ഷിച്ചിരുന്നു.

ജനങ്ങളുടെ ജീവനും സുരക്ഷയും പ്രധാനപ്പെട്ടതാണെന്നും കോടതി പരാമർശിച്ചിരുന്നു. രണ്ട് പൊതുതാൽപര്യ ഹർജികളാണ് കോടതി പരിഗണിക്കുന്നത്. അണക്കെട്ടിന്റെ ബലപ്പെടുത്തൽ നടപടികളിൽ തമിഴ്നാട് വീഴ്ച വരുത്തിയെന്നും, കരാർ ലംഘനമുണ്ടായതായി കണക്കാക്കി പാട്ടക്കരാർ റദ്ദാക്കണമെന്നുമാണ് സുരക്ഷ പബ്ലിക് ചാരിറ്റബിൾ ട്രസ്റ്റിന്റെ ഹർജി. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷ വിലയിരുത്താൻ രൂപീകരിച്ച മേൽനോട്ട സമിതി ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒളിച്ചോടുന്നുവെന്ന് ആരോപിച്ചാണ് മറ്റൊരു ഹർജി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here