പന്തീരാങ്കാവ് മാവോയിസ്റ്റ് കേസ്; താഹ ഫസലിന് ജാമ്യം

പന്തീരാങ്കാവ് മാവോയിസ്റ്റ് കേസില്‍ താഹ ഫസലിന് ജാമ്യം. സുപ്രീം കോടതിയാണ് ജാമ്യം അനുവദിച്ചത് അലന്‍ ശുഹൈബിന്റെ ജാമ്യം കോടതി ശരിവെച്ചു.

ജസ്റ്റിസ് അജയ് രസ്‌തോഗി അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി. അലനും താഹയ്ക്കും വിചാരണക്കോടതി ജാമ്യം അനുവദിച്ചിരുന്നു. അലന്റെ ജാമ്യം ശരിവച്ച ഹൈക്കോടതി താഹയുടെ ജാമ്യം റദ്ദാക്കി. ഇതേതുടര്‍ന്നാണ് കേസ് സുപ്രീംകോടതിയില്‍ എത്തിയത്. അലന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എന്‍.ഐ.എ ഹര്‍ജി നല്‍കിയിരുന്നു.

2019 നവംബറിലാണ് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പന്തീരാങ്കാവ് പൊലീസ് അലനെയും താഹയെയും യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തത്. കേസ് പിന്നീട് എന്‍.ഐ.എ ഏറ്റെടുത്തു. ഇരുവരും സിപിഐ മാവോയിസ്റ്റ് പാര്‍ട്ടി അംഗങ്ങള്‍ ആണെന്നും നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഗൂഢാലോചന നടത്തി എന്നുമാണ് എന്‍.ഐ.എ കുറ്റപത്രത്തില്‍ പറയുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News