കര്‍ഷക സമരം കഴിഞ്ഞു മടങ്ങി വരുന്നതിനിടെ 3 വനിതാ കര്‍ഷകര്‍ ട്രക്ക് ഇടിച്ചു മരിച്ചു

കര്‍ഷക സമരം കഴിഞ്ഞു മടങ്ങി വരുന്നതിനിടെ 3 വനിതാ കര്‍ഷകര്‍ ട്രക്ക് ഇടിച്ചു മരിച്ചു. പുലര്‍ച്ചെ 6:30ന് ടിക്രി അതിര്‍ത്തിക്ക് സമീപമാണ് സംഭവം. ദിവസങ്ങളായി ടിക്രി അതിര്‍ത്തിയിലെ ബഹദൂര്‍ഖഡില്‍ സമരം ചെയ്യുകയായിരുന്ന 3 വനിതാ കര്‍ഷകരാണ് മരിച്ചത്.

സമരത്തിന് ശേഷം തിരിച്ചു പോകാനായി ഓട്ടോ കാത്ത് നില്‍ക്കുന്നതിടെ അമിതവേഗത്തിലെത്തിയെ ട്രക്ക് ഡിവൈഡറിലേക്ക് പാഞ്ഞുകയറി സ്ത്രീകളെ ഇടിച്ച് തെറുപ്പിക്കുകയായിരുന്നു.

അപകട സമയത്ത് സ്ത്രീകള്‍ ഡിവൈഡറില്‍ ഇരിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. അപകടത്തിന് പിന്നാലെ ഡ്രൈവര്‍ സംഭവ സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു. രണ്ട് സ്ത്രീകള്‍ സംഭവ സ്ഥലത്തുവച്ചും ഒരാള്‍ ആശുപത്രിയില്‍ വച്ചുമാണ് മരിച്ചത്. സംഭവത്തില്‍ പൊലിസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News