പുതിയ 4-PORT GPON OLT യുടെ കേരളത്തിലെ വിതരണ ഉല്‍ഘാടനം നടന്നു

പ്രമുഖ യൂറോപ്യൻ ടെലികോം ഉൽപ്പന്ന നിർമ്മാതാക്കളായ സ്കോപ്പ്സ് ഇൻറർനാഷണലിന്റെ ഏറ്റവും പുതിയ 4-PORT GPON OLT യുടെ കേരളത്തിലെ വിതരണ ഉൽഘാടനം കേരള വിഷൻ ചെയർമാൻ ശ്രീ. കെ.ഗോവിന്ദൻ നിർവഹിച്ചു.

ചടങ്ങിൽ കേരള വിഷൻ മാനേജിംഗ് ഡയറക്ടർ ശ്രീ. സുരേഷ് കുമാർ .പി.പി, എക്സിക്യൂട്ടിവ് ഡയറക്‌ടർ ശ്രീ. കെ.വിജയ കൃഷ്ണൻ , സ്കോപ്പസിന്റെ കേരളത്തിലെ വിതരണക്കാരായ സാറ്റ് വിഷന്റെ മാനേജിംഗ് പാർട്നർ ശ്രീ . ഗിരീഷ് മംഗലത്ത് , സ്കോപസ്സ്- ന്റെ സർവ്വീസ് ഹെഡ് ശ്രീ.സിജോ ജോസഫ് എന്നിവർ പങ്കെടുത്തു. ആദ്യമായിട്ടാണ് ഒരു അന്താരാഷ്ട്ര കമ്പിനി 4-PORT GPON OLT വിപണിയിൽ ഇറക്കുന്നത്.

മികച്ച പ്രോസസർ ഉൽപാദിപ്പിക്കുന്ന കമ്പിനിയായ Broad Com -USA യുടെ പ്രോസസറാണ് ഈ 4-PORT GPON OLT-യിൽ സ്കോപ്പസ്സ് ഉപയോഗിച്ചിരിക്കുന്നത് ഇൻറർനെറ്റ് നൽകുന്ന ഇടത്തരം ചെറുകിട കേബിൾ ടി.വി ഓപ്പറേറ്റിസിന് വളരെ പ്രയോജനം ചെയ്യുന്നതാണ് ഈ പ്രോഡക്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here