സപ്ലിമെന്ററി പരീക്ഷകള്‍ എഴുതാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അധിക ചാന്‍സ് അനുവദിക്കണം – എസ്.എഫ്.ഐ

സപ്ലിമെന്ററി പരീക്ഷകള്‍ എഴുതാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അധിക ചാന്‍സ് അനുവദിക്കണമെന്ന് എസ്.എഫ്.ഐ. നിലവില്‍ വന്ന യു.ജി.സിയുടെ പുതിയ റെഗുലേഷന്‍ പ്രകാരം വിദ്യാര്‍ഥികളള്‍ക്ക് സപ്ലിമെന്ററി പരീക്ഷ എഴുതാന്‍ നല്‍കിയിരുന്ന കാലയളവ് കോഴ്‌സ് പൂര്‍ത്തീകരിച്ചതിന് ശേഷം രണ്ട് വര്‍ഷമായി മാത്രം ചുരുക്കിയിരുന്നു.

നിലവില്‍ വന്ന യു.ജി.സി യുടെ ഈ തീരുമാനം വിദ്യാര്‍ത്ഥികളുടെ ഭാവിയെ തന്നെ ഇല്ലാതാക്കുന്നതാണ്, അതിനാല്‍ കേരള സര്‍വ്വകലാശാല അടിയന്തരമായി ഇതില്‍ ഇടപെട്ട് വിദ്യര്‍ത്ഥികളുടെ ആശങ്കകള്‍ പരിഹരിച്ച്, സപ്ലിമെന്ററി പരീക്ഷകള്‍ എഴുതാന്‍ അധിക ചാന്‍സുകള്‍ നല്‍കാന്‍ തയ്യാറാവണമെന്ന് എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് വി.എ വിനീഷ്, സെക്രട്ടറി അഡ്വ കെ.എം സച്ചിന്‍ ദേവ് എം.എല്‍.എ എന്നിവര്‍ പ്രസ്താവനയില്‍ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News