കമ്പനി സെക്രട്ടറിമാരുടെ സേവനചരിത്രത്തിൽ റെക്കോഡ് സൃഷ്ടിച്ച് സെക്രട്ടറി കെ പി സുകുമാരൻനായർ.

കമ്പനി സെക്രട്ടറിമാരുടെ സേവനചരിത്രത്തിൽ റെക്കോഡ് സൃഷ്ടിച്ച്
സെക്രട്ടറി കെ പി സുകുമാരൻനായർ.

എൺപത്തഞ്ചാം വയസ്സിലും മലയാളം കമ്യൂണിക്കേഷൻസ് ലിമിറ്റഡിന്റെ കമ്പനി സെക്രട്ടറിയായി അദ്ദേഹം തുടരുമ്പോൾ പുതിയ ചരിത്രം ജനിക്കുകയാണ്.രാജ്യത്തെ കമ്പനി സെക്രട്ടറിമാരിൽ ഏറ്റവും മുതിർന്നയാളായി അദ്ദേഹം
ഇതോടെ മാറുകയാണ്.

ഒക്ടോബർ 15നാണ് സുകുമാരൻ നായർ എണ്പത്തിനാലാം പിറന്നാൾ
പിന്നിട്ടത്. അദ്ദേഹം ശതാഭിഷേകത്തിലെത്തുമ്പോൾ കൈരളിക്ക് അത് തുടക്കകാലം
മുതലുള്ള യാത്രയിൽ കൂടെ നിന്ന, വിജയങ്ങളും പരാജയങ്ങളും ഏറ്റുവാങ്ങാൻ
ചേർന്നു നിന്ന ഒരാളുടെ പിറന്നാൾ ദിനമായി. കോവിഡ് കാലത്തു കടന്നുവന്ന
ശതാഭിഷേകം ആഘോഷങ്ങളില്ലാതെ അദ്ദേഹം പിന്നിട്ടു. കൈരളി ടവേ‍ഴ്സിൽ
നടന്ന ലളിതമായ ചടങ്ങിൽ കൈരളി ടി. വി. മാനേജിംഗ് ഡയറക്ടർ ജോൺ
ബ്രിട്ടാസ് അടക്കമുള്ള ഏതാനും സഹപ്രവർത്തകർ അദ്ദേഹത്തെ ആദരിച്ചു.

പിറന്നാൾ ദിനത്തിൽ :എം ഡി ജോൺ ബ്രിട്ടാസ് ,മറ്റു സഹപ്രവർത്തകർ

ശതാഭിഷേകത്തോടെ വിശ്രമജീവിതത്തിലേയ്ക്കു പോകാൻ സുകുമാരൻ
നായർ ആഗ്രഹിച്ചിരുന്നു. അതിനുള്ള അനുവാദത്തിനായി മലയാളം
കമ്യൂണിക്കേഷൻസ് ഡയറക്ടർ ബോർഡിനോട് അനുമതി തേടുകയും ചെയ്തു.
എന്നാൽ, രാജ്യത്തെ ഏറ്റവും മുതിർന്ന കമ്പനി സെക്രട്ടറിമാരിൽ ഒരാളായ
അദ്ദേഹത്തിന്റെ സേവനം തുടരാനുള്ള അഭ്യർത്ഥനയാണ് കൈരളി ചെയർമാൻ
മമ്മൂട്ടിയും ബോർഡും അദ്ദേഹത്തിനു മുന്നിൽ വച്ചത്. സുകുമാരൻ നായർ അത്
അംഗീകരിച്ചതോടെ റിട്ടയർമെൻറ്പ്രായത്തിനു ശേഷമുള്ള സേവനത്തിന്റെ കാൽ
നൂറ്റാണ്ടിലേയ്ക്കു കടക്കുന്ന അപൂർവത കൂടി അദ്ദേഹത്തിനു സ്വന്തമാവുകയാണ്.


തിക്കുറിശ്ശി സ്വദേശിയായ സുകുമാരൻ നായർ കോളേജ്
അധ്യാപകനായാണ് കരിയർ ആരംഭിച്ചത്. പിന്നീട് കമ്പനി സെക്രട്രിഷിപ്
പാസാക്കുകയും ആ മേഖലയിലേക്ക് കടക്കുകയും ചെയ്തു. തുടക്കം
കെൽട്രോണിൽ. 1979 മുതൽ 1992 വരെ കെൽട്രോണിന്റെ കമ്പനി സെക്രട്ടറി
ആയിരുന്നു. പതിമൂന്നുവര്ഷത്തെ സേവനത്തിനു ശേഷം ഏഷ്യാനെറ്റിലേക്ക്
അദ്ദേഹമെത്തി. പിന്നീട 8 വർഷക്കാലം ഏഷ്യാനെറ്റിനൊപ്പം.അവിടെനിന്നാണ്
കൈരളിയിലേക്കെത്തിയത്. രണ്ടു മാധ്യമസ്ഥാപനങ്ങളുടെ തുടക്കം മുതൽ കമ്പനി
സെക്രട്ടറി ആയി പ്രവർത്തിക്കാൻ കഴിഞ്ഞു എന്ന ആകസ്മികമത കൂടി
അങ്ങനെ അദ്ദേഹത്തിനു കൈവന്നു.

അറുപത് വയസിനു ശേഷമാണ് കൈരളിക്കൊപ്പം ചേരുന്നത്. ശരാശരി
മലയാളിയുടെ കണക്കുകൂട്ടലിൽ റിട്ടയർമെൻറ് ജീവിതവുമായി
കൊച്ചുമക്കൾക്കൊപ്പം കഴിയേണ്ട പ്രായത്തിലാണ്  2,40,000 ഷെയർ
ഹോൾഡേഴ്‌സുള്ള കൈരളിയുടെ കമ്പനി സെക്രട്ടറിയായി ഔദ്യോഗിക ജീവിതം
തുടങ്ങുന്നത്. 2,40,000 പേരിൽ പകുതിയോളം ആളുകൾ നൂറു രൂപ ഷെയർ
എടുത്തവരായിരുന്നു. ഒരു സാധാരണ കോർപറേറ്റ് കമ്പനിയുടെ നടത്തിപ്പ്
പോലെ അത്ര സുഖകരമല്ല ഇത്രയും ബൃഹത്തായ ഒരു കമ്പനിയുടെ സെക്രട്ടറിഎന്ന ജോലി. കോർപ്പറേറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും ഭാരമേറിയ കമ്പനി
സെക്രട്ടറി ദൗത്യമാണ് അങ്ങനെ സുകുമാരൻ നായർ നിർവ്വഹിച്ചത്.

വളരെ സ്നേഹത്തോടെ മാത്രമേ എന്നോട് കൈരളി ഇന്ന് വരെ
പെരുമാറിയിട്ടുള്ളുവെന്ന് അദ്ദേഹം അനുസ്മരിക്കുന്നു. “ചെയർമാൻ
മമ്മൂട്ടിയുടേയും എം ഡി ജോൺ ബ്രിട്ടാസിന്റെയും സ്‌നേഹപൂർവമായ കരുതൽ
എനിക്കെന്നും  ഊർജം പകരുന്നതാണ്. ഒരിക്കൽ റിട്ടയർ ചെയ്താലോ
എന്നാലോചിച്ചപ്പോൾ ചെയർമാൻ മമ്മൂട്ടി പറഞ്ഞു ഞാൻ പറയാം, അപ്പോൾ
മതി റിട്ടയർമെന്റ് എന്ന്. കൈരളിയുടെ  വിഷമം പിടിച്ച നാളുകൾ മുതൽ
ഇപ്പോഴത്തെ വളർച്ചയിലും  കൂടെ നില്ക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട് ….."
അദ്ദേഹം കൂട്ടിച്ചേർത്തു.

ഭാര്യ സുധാമണി, രണ്ടു മക്കൾ, മകൻ സുധീർ കാനഡയിലും മകൾ ലക്ഷ്മി
കാലിഫോർണിയയിലും ആണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News