‘കമോണ്‍ ശ്രീലങ്ക’; ആര്‍പ്പു വിളിയുമായി ഗയാന്‍

ശ്രീലങ്കന്‍ ക്രിക്കറ്റിലെ സൂപ്പര്‍ ആരാധകനാണ് ഗയാന്‍ സേനാനായകെ. കമോണ്‍ ശ്രീലങ്ക വിളികളുമായി ട്വന്റി – 20 ലോകകപ്പില്‍ കളിക്കുന്ന ലങ്കന്‍ ടീമിനെ പ്രോത്സാഹിപ്പിക്കാന്‍ ഗയാന്‍ സ്റ്റേഡിയത്തിലുണ്ട്.

അങ്കിള്‍ പേഴ്‌സി എന്ന പേഴ്‌സി അഭയ് ശേഖരയ്ക്ക് ശേഷം ലങ്കന്‍ ക്രിക്കറ്റ് കണ്ട സൂപ്പര്‍ ഫാനാണ് ഗയാന്‍ സേനാനായകെ. അസ്ഥിരോഗ വൈകല്യങ്ങളോടെ ജനിച്ച ഗയാന്‍ സേനാനായകെയെ ക്രിക്കറ്റിന്റെ കടുത്ത ആരാധകനാക്കിയത് ശ്രീലങ്കയുടെ 96 ലെ ലോകകപ്പ് കിരീട വിജയമാണ്. പിന്നെ സ്വദേശത്തും വിദേശത്തുമായി യാത്ര ചെയ്ത് കണ്ടത് അനവധി മത്സരങ്ങള്‍. ശാരീരിക വൈകല്യം ക്രിക്കറ്റിനോടുള്ള ഗയാന്റെ അഭിനിവേശത്തിന് ഒരിക്കലും തടസമായിട്ടില്ല.

ക്രിക്കറ്റിനോടുള്ള കടുത്ത ആരാധനയുമായി ലങ്കന്‍ ടീം കളിക്കുന്ന മത്സര വേദികളിലെല്ലാം കമോണ്‍ ശ്രീലങ്ക വിളികളുമായി സജീവ സാന്നിധ്യമാണ് ഗയാന്‍. സ്‌പോണ്‍സര്‍ഷിപ്പിലാണ് സൂപ്പര്‍ ആരാധകന്റെ ടീമിനൊപ്പമുള്ള യാത്രകള്‍. ട്വന്റി-ട്വന്റി ലോകകപ്പിലെ സൂപ്പര്‍-ട്വല്‍വ് മത്സരങ്ങള്‍ കാണാന്‍ ദുബായിലുള്ള ഗയാന്‍ ലങ്കന്‍ ടീമിന്റെ ഇതേവരെയുള്ള പ്രകടനത്തില്‍ സന്തോഷത്തിലാണ്.

ലോകക്രിക്കറ്റിലെ സൂപ്പര്‍ താരങ്ങളുമായെല്ലാം അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്ന ഗയാന്‍ സേനാനായകെ വിരാട് കോഹ്ലിയുടെ വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുക്കാന്‍ ഇന്ത്യയിലെത്തിയത് വലിയ വാര്‍ത്തയായിരുന്നു. കോഹ്ലിയുടെ വിവാഹ സല്‍ക്കാരത്തില്‍ ക്ഷണിക്കപ്പെട്ട ചുരുക്കം ചില വ്യക്തികളില്‍ ഒരാളായിരുന്നു ശ്രീലങ്കന്‍ ക്രിക്കറ്റിലെ ഈ സൂപ്പര്‍ ഫാന്‍. പ്രശസ്ത ക്രിക്കറ്റ് താരങ്ങളുടെ നിരവധി സുവനീറുകളും സ്മരണികകളും ഗയാന്റെ പക്കലുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News