മോൻസനെതിരായ പോക്സോ കേസ് അട്ടിമറിയ്ക്കാൻ ഡോക്ടർമാർ ശ്രമിച്ചു; വെളിപ്പെടുത്തലുമായി പെൺകുട്ടി

മോൻസനെതിരായ പോക്സോ കേസ് അട്ടിമറിയ്ക്കാൻ ഡോക്ടർമാർ ശ്രമിച്ചെന്ന് പീഡനത്തിനിരയായ പെൺകുട്ടിയുടെ ആരോപണം. കളമശ്ശേരി മെഡിക്കൽ കോളേജിലെ ഡോക്ടർമാർക്കെതിരെയാണ് ആരോപണം.

മോൻസന് അനുകൂലമായി സംസാരിച്ച ഡോക്ടർമാർ വൈദ്യ പരിശോധനയ്ക്കിടെ മുറിയിൽ പൂട്ടിയിട്ട് ഭീഷണിപ്പെടുത്തിയെന്ന് പെൺകുട്ടി പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി പരാതി അറിയിച്ചു.എന്നാൽ ആരോപണം തെറ്റെന്ന് മെഡിക്കൽ കോളേജ് അധികൃതർ വ്യക്തമാക്കി.അതേ സമയം
മോൻസൻ മാവുങ്കലിന് യാതൊരു സംരക്ഷണവും നൽകിയിട്ടില്ലെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.

മോൻസനെതിരായ പീഡനക്കേസ് അന്വേഷണത്തിൻറെ ഭാഗമായി ഇരയായ പെൺകുട്ടിയെ കളമശ്ശേരി മെഡിക്കൽ കോളേജിലെത്തിച്ചാണ് വൈദ്യപരിശോധനക്ക് വിധേയയാക്കിയത്. പരിശോധനയ്ക്കിടെ ഡോക്ടർമാർ മോൻസന് അനുകൂലമായി സംസാരിച്ചുവെന്നാണ് പെൺകുട്ടിയുടെ ആരോപണം.

മാത്രമല്ല തന്നെ മുറിയിൽ പൂട്ടിയിട്ട് ഭീഷണിപ്പെടുത്തിയെന്നും പെൺകുട്ടി ആരോപിച്ചു. ഇതിനിടെ ഇവിടെ നിന്നും ഇറങ്ങിയോടുകയായിരുന്നുവെന്നും ഇക്കാര്യം ഉൾപ്പടെ മജിസ്ട്രേറ്റിന് രഹസ്യമൊ‍ഴിയായി നൽകിയിട്ടുണ്ടെന്നും പെൺകുട്ടി പൊലീസിനെ അറിയിച്ചു.

കളമശ്ശേരി പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തിയായിരുന്നു പെൺകുട്ടി പരാതി പറഞ്ഞത്. എന്നാൽ ഇത് സംബന്ധിച്ച് പെൺകുട്ടി രേഖാമൂലം പരാതി നൽകിയിട്ടില്ലെന്ന് കളമശ്ശേരി പൊലീസ് അറിയിച്ചു.അതേ സമയം പെൺകുട്ടിയുടെ ആരോപണം തെറ്റാണെന്ന് മെഡിക്കൽ കോളേജ് സൂപ്രണ്ട് പറഞ്ഞു.

രണ്ട് വനിതാ ഡോക്ടർമാരാണ് പെൺകുട്ടിയെ പരിശോധിച്ചത്. വൈദ്യപരിശോധനയ്ക്കിടെ സ്വാഭാവികമായി അറിയേണ്ട കാര്യങ്ങൾ മാത്രമാണ് ഡോക്ടർമാർ ചോദിച്ചത്. എന്നാൽ പരിശോധന പൂർത്തിയാകും മുൻപ് പെൺകുട്ടി ഇറങ്ങിപ്പോവുകയായിരുന്നുവെന്നും ഇക്കാര്യങ്ങൾ കളമശ്ശേരി പൊലീസിനെ അറിയിച്ചിട്ടുണ്ടെന്നും മെഡിക്കൽ കോളേജ് അധികൃതർ വ്യക്തമാക്കി.

അതേ സമയം മോൻസൻ മാവുങ്കലിന് ഒരു തരത്തിലുള്ള സംരക്ഷണവും നൽകുന്നില്ലന്ന് പൊലീസ് ഹൈക്കോടതിയെ അറിയിച്ചു. മോൻസനെതിരെ കാര്യക്ഷമമായ അന്വേഷണമാണ് നടക്കുന്നതെന്നും തട്ടിപ്പും
ലൈംഗിക പീഡനവും അടക്കംആറ് കേസുകൾ രജിസ്റ്റർ
ചെയ്തതായും പൊലീസ് മേധാവി ഹൈക്കോടതിയെ
അറിയിച്ചു.

മോൻസനെതിരെ ക്രൈം ബ്രാഞ്ച് അന്വേഷണം മതിയാവുമോ എന്ന കോടതിയുടെ ചോദ്യത്തിനാണ് ഡി ജി പി
അനിൽ കാന്ത് വിശദീകരണം നൽകിയത്. പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കാര്യക്ഷമതയിൽ സംശയത്തിന് അടിസ്ഥാനമില്ല.

ഫലപ്രദവും നിഷ്പക്ഷവുമായ അന്വേഷണമാണ് നടക്കുന്നത്. പരാതി കിട്ടി രണ്ട് ദിവസത്തിനകം മോൻസനെ അറസ്റ്റ് ചെയ്തു. മകളുടെ വിവാഹ നിശ്ചയത്തിൻ്റെ അന്നു തന്നെ പ്രതിയെ അറസ്റ്റ് ചെയ്തുവെന്നത്  പ്രതിക്ക്
പൊലീസിലെ ഉയർന്ന ഉദ്യോഗസ്ഥരിൽ സ്വാധീനമുണ്ടെന്ന ആരോപണത്തെ ഖണ്ഡിക്കുന്നതാണ്.

പ്രതി സെപ്തംബർ 26 മുതൽ റിമാൻഡിലാണ്. അന്വേഷണവും തെളിവെടുപ്പും പുരോഗമിക്കുകയാണ്. നിലവിലുള്ള സംഘത്തിൻ്റെ
അന്വേഷണം പര്യാപ്തമാണന്നും ഡിജിപി വ്യക്തമാക്കി.മോൻസൻ്റെ അറിവോടെ പൊലിസ് ഭീഷണിപ്പെടുത്തുന്നുവെന്നാരോപിച്ച് മുൻ ഡ്രൈവർ അജിത് സമർപ്പിച്ച പൊലിസ് പീഡന പരാതിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. കേസ് കോടതി വെള്ളിയാ‍ഴ്ച്ച പരിഗണിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News