രണ്ട് ഡോസ് കൊവാക്സിന്‍ സ്വീകരിച്ചവര്‍ക്ക് ഒമാനില്‍ ക്വാറന്റീന്‍ വേണ്ട

ഒമാനിലേക്ക് യാത്ര ചെയ്യുന്നവര്‍ക്കുള്ള അംഗീകൃത കൊവിഡ് വാക്സിനുകളുടെ കൂട്ടത്തില്‍ ഇന്ത്യയുടെ കൊവാക്സിനും ഉള്‍പ്പെടുത്തി. ഇത് സംബന്ധമായ വിജ്ഞാപനം ഒമാന്‍ സിവില്‍ ഏവിയേഷന്‍ പുറത്തിറക്കി.

ഇനി മുതല്‍ കൊവാക്സിന്‍ രണ്ട് ഡോസ് സ്വീകരിച്ച് 14 ദിവസം പൂര്‍ത്തിയാക്കിയവര്‍ക്ക് ഒമാനില്‍ എത്തിയാല്‍ ക്വാറന്റീന്‍ വേണ്ട. ആര്‍ടി-പിസിആര്‍ ഉള്‍പ്പെടെയുള്ള മറ്റ് കൊവിഡ് മുന്‍കരുതലുകള്‍ പാലിക്കണം.

ഇന്ത്യയില്‍ നിന്നുള്ള കൊവിഷീല്‍ഡ് മാത്രമാണ് നേരത്തേ ഒമാന്‍ അംഗീകൃത വാക്സിനുകളില്‍ ഉള്‍പ്പെടുത്തിയിരുന്നത്. കൊവാക്സിന്‍ സ്വീകരിച്ച നിരവധി പ്രവാസികള്‍ ഇതുമൂലം പ്രയാസത്തിലായിരുന്നു. പുതിയ തീരുമാനം മലയാളികള്‍ ഉള്‍പ്പെടെ നിരവധി ഇന്ത്യന്‍ പ്രവാസികള്‍ക്ക് ആശ്വാസമാകും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News