ഇഷ്ട്ടമുള്ള ഭക്ഷണം കഴിച്ചു കൊണ്ട് വണ്ണവും വയറും കുറയ്ക്കണോ! ഉത്തരം ഇവിടെയുണ്ട്

തടി കുറയ്ക്കാന്‍ പലരും ഡയറ്റ് എന്നും പറഞ്ഞ് ഭക്ഷണം കഴിക്കാതെ ഇരിക്കുന്നത് കാണാറുണ്ട്. എന്നാല്‍ ഇത് ശരീരത്തിന് വളരെ ഏറെ ദോഷം ചെയ്യും. അപ്പോള്‍ പിന്നെ എങ്ങനെയാണ് വണ്ണവും വയറും കുറയ്ക്കുക എന്നായിരിക്കും ചോദ്യം. അതിന് ഉത്തരമുണ്ട്.

‘ചിലര്‍ വയറ് നിറക്കാനോടുമ്പോള്‍ മറ്റു ചിലര്‍ വയറ് കുറയ്ക്കാന്‍ ഓടുന്നു’. ഇന്ന് നമുക്കിടയില്‍ ഏറെ പ്രചാരത്തിലുള്ള വാക്കാണ് ഇത്. വളരെ ഏറെ ശരിയാണ്, ആരോഗ്യത്തിന് ഏറ്റവും കൂടുതല്‍ വെല്ലു വിളിയാകുന്ന ഒന്നാണ് പൊണ്ണത്തടിയും ചാടിയ വയറും.

പലപ്പോഴും വ്യായാമത്തിനനുസരിച്ച് ശരീരത്തിന് ആവശ്യമായ ഭക്ഷണം തന്നെ കിട്ടിയെന്ന് വരില്ല. ഭക്ഷണത്തില്‍ നിയന്ത്രണമില്ലാതെ തന്നെ ചാടിയ വയറും പൊണ്ണത്തടിയും കുറക്കാനുള്ള വഴികള്‍ ഉണ്ട്. അത് എന്തൊക്കെയാണെന്ന് നോക്കാം.

നന്നായി ഉറങ്ങുക

അമിതമായി ഉറങ്ങിയാല്‍ വണ്ണം കൂടുതലാവും എന്ന് ധാരണ നമ്മളില്‍ പലര്‍ക്കും ഉണ്ട്. പല അമ്മമാരും മക്കളോട് പറയുന്നതും അങ്ങനെ തന്നെയാണ്. കൂടുതലായി ഉറങ്ങരുത് പൊണ്ണത്തടി ഉണ്ടാകുമെന്ന്. എന്നാല്‍ കൃത്യമായി ഉറങ്ങുന്നതും കൃത്യമായി ഉണരുന്നതും അമിത വണ്ണത്തെയും കുടവയറിനെയും ഇല്ലാതാക്കുന്നുവെന്നാണ് ആരോഗ്യ വിദഗ്ദര്‍ പറയുന്നത്. ഇത് ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ ഇല്ലാതാക്കുകയും വിശപ്പിനെ കൃത്യമാക്കുകയും ചെയ്യുന്നു. അതു കൊണ്ട് ഉറങ്ങുന്ന കാര്യത്തില്‍ യാതൊരു വിട്ടു വീഴ്ചയും വരുത്താതിരിക്കുക.

കൃത്യമായി ഉറക്കം ലഭിച്ചില്ല എങ്കില്‍ ആരോഗ്യത്തിന് വളരെ ഏറെ ദോഷം ചെയ്യും. അത് കൊണ്ട് തടിയും വയറും കുറയ്ക്കാന്‍ ഉദ്ദേശിക്കുന്നവര്‍ ആദ്യം ഉറക്കം കൃത്യമാക്കി തുടങ്ങുക. രാത്രിയേറെ വൈകിയും മൊബൈലിലും മറ്റും കളിച്ച് നട്ടുച്ച വരെയും കിടന്നുറങ്ങുന്ന ശീലം ഒഴിവാക്കുക.

പ്രോട്ടീന്‍ അളവ് വര്‍ധിപ്പിക്കുക

പ്രോട്ടീനും വിറ്റാമിനുകളും എല്ലാം നമ്മുടെ ശരീരത്തിന് അത്യാവശ്യമാണ്. എന്നാല്‍ അതിനായി കൂടുതല്‍ ഭക്ഷണം കഴിക്കാന്‍ ആരും തയ്യാറാവാറില്ല. എന്നാല്‍ തടിയും വയറും കുറയ്ക്കാന്‍ ഉദ്ദേശിക്കുന്നവര്‍ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിച്ചു തുടങ്ങുക. പ്രോട്ടീന്‍ കൂടുതലായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്ന് കലോറി കത്തിച്ചു കളയുകയും അമിത വണ്ണത്തേയും കുടവയറിനേയും ഇല്ലാതാക്കുകയും ചെയ്യും. ഇത് വളരെ എറെ ആരോഗ്യത്തിന് ഗുണം ചെയ്യുന്ന ഒന്ന് കൂടിയാണ്.

ഭക്ഷണ നിയന്ത്രണമല്ല വേണ്ടത്

തടിയും വയറും കുറയ്ക്കാന്‍ ഭക്ഷണം നിയന്ത്രിക്കുകയല്ല വേണ്ടത്. മറിച്ച് ആവശ്യത്തിന് ഒമേഗ-3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണം അധികമായി കഴിക്കുകയാണ് ചെയ്യേണ്ടത്. ഇത് ശരീരത്തിലുള്ള അമിത കൊഴുപ്പിനെ ഇല്ലാതാക്കകുയും ആരോഗ്യമുള്ള ശരീരം പ്രധാനം ചെയ്യുകയും ചെയ്യുന്നു. മത്സ്യവിഭവങ്ങള്‍ ധാരാളം കഴിക്കാന്‍ ശ്രദ്ധിക്കുക. ഇത് പല വിധത്തിലും ആരോഗ്യത്തിനും സഹായിക്കുന്നുണ്ട്. ഒരു മാസം ഇത് ശീലമാക്കിയാല്‍ നിങ്ങളുടെ തടിയിലും വയറിലും പല മാറ്റങ്ങളും കണ്ടു തുടങ്ങും.

ഫൈബര്‍ അടങ്ങിയ ഭക്ഷണം

healthy Protein Foods You Should Eat

ഫൈബര്‍ അടങ്ങിയ ഭക്ഷണം ധാരാളം കഴിക്കാന്‍ ശ്രദ്ധിക്കുക. ഇത് നിങ്ങളുടെ പൊണ്ണത്തടിയും വയറും കുറയ്ക്കാന്‍ വളരെ ഏറെ ഉപകാരപ്രദമാകും. ദിവസവും 10 ഗ്രാം ഫൈബര്‍ അടങ്ങിയ ഭക്ഷണമെങ്കിലും കഴിക്കാന്‍ ശ്രദ്ധിക്കുക.

കുരുമുളക്

കുരുമുളക് കൃഷിയെക്കുറിച്ച് എല്ലാം. All about Black Pepper farming

ഭക്ഷണത്തില്‍ കുരുമുളക് ഉള്‍പ്പെടുത്തുന്നത് വളരെ ഏറെ ആരോഗ്യകരമായ ഒന്നാണ്. എരിവ് തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്. കുരുമുളക് ചേര്‍ത്ത ഭക്ഷണം കഴിക്കുന്നതിലൂടെ വയറ്റിലെ കൊഴുപ്പിനെ ഇല്ലാതാക്കുകയും വയര്‍ വീര്‍ക്കുന്നതും ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ക്കും എരിവ് അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ഏറെ ഗുണകരമാണ്.

ഗ്രീന്‍ ടി

ശീലമാക്കൂ ഗ്രീന്‍ ടീ...രോഗങ്ങളോട് പറയൂ ഗെറ്റൌട്ട്

തടി കുറയാനും വയര്‍ കൂറയ്ക്കാനും ഗ്രീന്‍ ടീ പതിവാക്കുന്നത് ഏറെ നല്ലതാണ്. അതി രാവിലെ വെറും വയറ്റില്‍ ഗ്രീന്‍ ടീ കഴിച്ചാല്‍ അമിത വണ്ണത്തേയും കുടവയറിനേയും ഇല്ലാതാക്കാന്‍ വളരെ ഏറെ സഹായകമാണ് എന്ന കാര്യത്തില്‍ യാതൊരു സംശയും വേണ്ട.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News