മുല്ലപ്പെരിയാര്‍ അണക്കെട്ട്: നാളെ രാവിലെ 6 മണിയോടെ മുന്നറിയിപ്പ് നല്‍കുമെന്ന് മന്ത്രി കെ രാജന്‍

മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറക്കുന്നതുമായി ബന്ധപ്പെട്ട് നാളെ രാവിലെ 6 മണിയോടെ മുന്നറിയിപ്പ് നല്‍കുമെന്ന് മന്ത്രി കെ രാജന്‍. ഡാം തുറക്കുന്നതുമായി ബന്ധപ്പെട്ട് അനാവശ്യ ജാഗ്രത വേണ്ടെന്നും സര്‍ക്കാര്‍ നിര്‍ദേശം പാലിക്കാനുള്ള മനസ്സ് എല്ലാവര്‍ക്കും ഉണ്ടാകണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

തമിഴ് നാട് മുഖ്യമന്ത്രിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ചര്‍ച്ച നടത്തിയെന്നും തമിഴ്‌നാടുമായി ആശയവിനിമയം നടത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

മുല്ലപ്പെരിയാർ ഡാം തുറക്കാനുള്ള എല്ലാ മുന്നൊരുക്കങ്ങളും പൂർത്തിയായെന്ന് റവന്യൂ മന്ത്രി കെ രാജൻ. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജാഗ്രത കൈവിടരുതെന്നും അദ്ദേഹം പറഞ്ഞു.

തമിഴ്നാട് കൂടുതൽ വെള്ളം കൊണ്ടുപോകുന്നുണ്ട്. 20 റവന്യൂ ഉദ്യോഗസ്ഥന്മാർക്ക് 20 ക്യാമ്പുകളുടെ ചുമതല നല്കിയിട്ടുണ്ട്. കൊവിഡ് ബാധിതർക്കും നിരീക്ഷണത്തിൽ ഉള്ളവർക്കും പ്രത്യേക ക്യാമ്പുകൾ സജ്ജമാണെന്ന് മന്ത്രി കെ രാജൻ കൈരളി ന്യൂസിനോട് പറഞ്ഞു.

കൂടാതെ സമൂഹമാധ്യമങ്ങളിലൂടെയുള്ള അനാവശ്യ പ്രചാരണങ്ങൾ ഒഴിവാക്കണമെന്നും തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചാൽ കർശന നിയമനടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News