അറിയാം ഗ്രീൻ ടീയുടെ 10 ഗുണങ്ങൾ

ലോകത്തിൽ ഏറ്റവും അധികം ജനങ്ങൾ കുടിക്കുന്ന പാനീയമാണ് ചായ. ഒന്നാമത്തെ സ്ഥാനം പ്രകൃതിദത്തമായ ജലത്തിന് തന്നെ. ചൈനയും ഇന്ത്യയമാണ് പ്രധാനമായും ചായയുടെ ഉൽപ്പാദനകേന്ദ്രം. നൂറ്റാണ്ടുകളായി ലോകമെങ്ങും ജനങ്ങൾ ചായ ഉപയോഗിക്കുന്നുണ്ട്. ചായയുടെ ഔഷധ ഗുണങ്ങൾ ഇതിനോടകം തന്നെ ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട വയാണ്.

അന്തർദേശീയ തലത്തിൽ ഉപയോഗിക്കുന്ന ചായയുടെ 78 ശതമാനവും ബ്ലാക്ക് ടീ ആണ്. ബാക്കി 20 ശതമാനം ഗ്രീൻ ടീ എന്ന വിഭാഗത്തിൽ പെടുന്നു. ബ്ലാക്ക് ടീ നിർമ്മിക്കുന്നത് നിരവധി പ്രക്രിയകൾക്ക് ശേഷമാണ്. അതിനു വേണ്ടി ഉപയോഗിക്കുന്നത് സാധാരണ ഉണങ്ങിയ ഇലകളാണ്. എന്നാൽ ഗ്രീൻ ടീ പച്ച ഇലകൾ ഉപയോഗിച്ചാണ് നിർമ്മിക്കുന്നത്. സംസ്കരണ പ്രക്രിയകൾ ലളിതമായതുകൊണ്ട് ഇതിൽ ആൻറിഓക്സിഡൻസ് വലിയ അളവിൽ കണ്ടുവരുന്നു. പോളിഫിനോൾ എന്ന മറ്റൊരു ആരോഗ്യദായകമായ ഘടകം കൂടി ഗ്രീൻ ടീയിൽ അടങ്ങിയിട്ടുണ്ട്.

പോഷക മൂല്യം ഏറെയുള്ള പാനീയമാണ് ഗ്രീൻ ടീ. നിരവധി രോഗങ്ങളെ ചെറുക്കാനുള്ള കഴിവ് ഗ്രീൻ ടീയ്ക്ക്‌ ഉണ്ട്. ഗ്രീൻ ടീയുടെ ചില ആരോഗ്യഗുണങ്ങൾ പറയാം

1. ഗ്രീൻ ടീയിൽ അടങ്ങിയിരിക്കുന്ന കാറ്റെച്ചിൻ എന്ന ആൻറി ആക്സിഡന്റുകൾ ഹൃദയധമനികൾ ചുരുങ്ങുന്ന അവസ്ഥ ചെറുക്കുന്നു. കൂടാതെ കാൻസറിനെ പ്രതിരോധിക്കുകയും ചെയ്യുന്നു.

2. ഇതിൻറെ നിത്യവുമുള്ള ഉപയോഗം ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ അകറ്റുവാനും ശരീരഭാരം കുറയ്ക്കുവാനും ഉത്തമമാണ്.

3. ദിവസവും ഗ്രീൻ ടീ ശീലമാക്കുന്നത് ഹൃദയാരോഗ്യത്തിന് മികച്ചതാണ്.

4. ഗ്രീൻ ടീ പക്ഷാഘാതം, മറവിരോഗം തുടങ്ങിയ ചെറുക്കാനും നല്ലതാണെന്ന് ഗവേഷണത്തിലൂടെ കണ്ടെത്തിയിരിക്കുന്നു.

5. പ്രമേഹനിയന്ത്രണത്തിന് ഗ്രീൻ ടീ ശീലമാക്കുന്നത് ഏറ്റവും നല്ല ഉപാധിയാണ്.

6. രണ്ട് കപ്പ് ഗ്രീൻ ടീ ദിനചര്യയുടെ ഭാഗമാകുന്നത് ശാരീരിക ക്ഷമത വർദ്ധിപ്പിക്കുവാനും കാരണമാവുന്നു.

7. മുടിയുടെ ആരോഗ്യത്തിനും, ചർമത്തിന് സ്വാഭാവിക തിളക്കം നിലനിർത്താനും ഇതിന്റെ ഉപയോഗംകൊണ്ട് സാധ്യമാകുന്നു.

8. ഗ്രീൻ ടീയിൽ അല്പം ചെറുനാരങ്ങ ചേർത്ത് കഴിക്കുന്നത് രോഗപ്രതിരോധശേഷി ഉയർത്തുവാൻ ഏറ്റവും മികച്ച വഴിയാണ്.

9. നാരങ്ങ നാരങ്ങാനീരും, ഗ്രീൻ ടീയും ചേർത്ത് കഴിച്ചാൽ ദഹന സംബന്ധമായ എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെടും.

10.ചർമ്മ രോഗങ്ങൾക്ക് ഔഷധമായി ഗ്രീൻ ടീ ഉപയോഗിക്കുന്നുണ്ട്. സോറിയാസിസ് താരൻ തുടങ്ങിയവയ്ക്ക് ഈ പാനീയം ഒരു ഔഷധമാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News