ഇത് പൊലീസുകാരന്റെ കഥ ‘കൊച്ചാൾ’ സിനിമയുടെ മോഷൻ പോസ്റ്റർ റിലീസ് ചെയ്തു

‘പ്രേമം’ സിനിമയിലൂടെ ശ്രദ്ധേയനായ നടൻ കൃഷ്ണ ശങ്കറിനെ നായകനാക്കി ശ്യാം മോഹന്‍ സംവിധാനം ചെയ്യുന്ന ‘കൊച്ചാള്‍’ എന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റർ റീലിസായി.

മിസ് കേരള സെമി ഫൈനലിസ്റ്റായ ചൈതന്യയാണ് ഈ സിനിമയിലെ നായിക.

‘കൊച്ചാള്‍’ ഒരു പൊലീസുകാരന്‍റെ കഥയാണ്. പൊലീസിൽ ചേരണമെന്നാഗ്രഹിക്കുന്ന ശ്രീക്കുട്ടൻ എന്ന ചെറുപ്പക്കാരന്റെ കഥപറഞ്ഞുപോകുന്ന ചിത്രമാണ് ‘കൊച്ചാള്‍’ .പൊലീസില്‍ ചേരണം എന്നതാണ് ആഗ്രഹം. പക്ഷേ, വേണ്ടത്ര ഉയരമില്ല. പല ടെസ്റ്റുകളില്‍ പങ്കെടുക്കുമ്പോഴും പരാജിതനായി മടങ്ങിപ്പോരുകയാണ് പതിവ്.

അച്ഛന്‍ രാജന്‍ പൊലീസുകാരനായതുകൊണ്ടുതന്നെ ശ്രീക്കുട്ടന്‍റെ പൊലീസുകാരനാകണമെന്ന മോഹവും അടങ്ങുന്നതായിരുന്നില്ല. ശ്രീക്കുട്ടന്‍റെ ഈ മോഹത്തെക്കുറിച്ച് അറിയാവുന്നതുകൊണ്ടും ശ്രീക്കുട്ടന് വേണ്ടത്ര ഉയരമില്ലാത്തതുകൊണ്ടുമൊക്കെ ഈ ചെറുപ്പക്കാരന് നാട്ടുകാരില്‍ ചിലര്‍ ഒരു വിളിപ്പേര് ഇട്ടിട്ടുണ്ട്. ‘കൊച്ചാള്‍’. ആ പേര് കേള്‍ക്കുന്നതേ ശ്രീക്കുട്ടന് രോഷം കൂടും. അതൊക്കെ കൊണ്ടുതന്നെ ശ്രീക്കുട്ടന് അപകര്‍ഷതാബോധവും നന്നായിട്ടുണ്ട്.

ഈ സാഹചര്യങ്ങളിലൂടെയെല്ലാം ശ്രീക്കുട്ടന്‍റെ ജീവിതം മുന്നോട്ടുപോകുകന്നതാണ് കഥാപശ്ചാത്തലം. പ്രതികൂല സാഹചര്യങ്ങളെയും പ്രതിസന്ധികളെയും അതിജീവിച്ച് ശ്രീക്കുട്ടന്‍ സഞ്ചരിക്കുന്നതിനിടയില്‍ പലപ്പോഴും പൊലീസില്‍ ചേരാന്‍ ഫിസിക്കല്‍ ടെസ്റ്റില്‍ പങ്കെടുക്കുന്നുമുണ്ട്. പക്ഷേ…? ഏറെ ദിനങ്ങള്‍ കഴിയുന്നതിനുമുമ്പ് ശ്രീക്കുട്ടന് പൊലീസില്‍ നിയമനം ലഭിക്കുന്നു.

ഷെെന്‍ ടോം ചാക്കോ, ഷറഫുദ്ദീന്‍, വിജയരാഘവൻ, രഞ്ജി പണിക്കർ, മുരളി ഗോപി, ഇന്ദ്രൻസ്, കൊച്ചു പ്രേമൻ, ശ്രീകാന്ത് മുരളി, ചെമ്പിൽ അശോകൻ, മേഘനാഥൻ, അസീം ജമാൽ, അക്രം മുഹമ്മദ്, സേതുലക്ഷ്മി, ശ്രീലക്ഷ്മി, കലാ രഞ്ജിനി, ആര്യ സലിം തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കൾ.

സിയാറാ ടാക്കീസിന്റെ ബാനറില്‍ ദീപ് നാഗ്ഡ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം മിഥുന്‍ പി. മദനന്‍, പ്രജിത്ത് കെ. പുരുഷന്‍ എന്നിവര്‍ എഴുതുന്നു. ജോമോന്‍ തോമസ്സ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. സന്തോഷ്‌ വർമ്മയുടെ വരികള്‍ക്ക് ഇസ്ക്ര സംഗീതം പകരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News