ദേശീയ ജനന – മരണ രജിസ്‌റ്റർ അനാവശ്യ നടപടി: സിപിഐ എം പി.ബി

ദേശീയ തലത്തിൽ ജനന – -മരണ രജിസ്‌റ്റർ വിവരശേഖരം തയ്യാറാക്കാൻ ലക്ഷ്യമിട്ട്‌ കൊണ്ടുവരുന്ന നിർദ്ദിഷ്‌ട നിയമഭേദഗതി അധികാരകേന്ദ്രീകരണത്തിനുള്ള അനാവശ്യ നടപടിയാണെന്ന്‌ സിപിഐ എം പൊളിറ്റ്‌ ബ്യൂറോ പ്രസ്‌താവനയിൽ പറഞ്ഞു. നിലവിൽ ജനന – -മരണ രജിസ്‌ട്രേഷൻ സംസ്ഥാനങ്ങളുടെ അധികാരപരിധിയിൽ വരുന്ന വിഷയമാണ്‌.

പൗരന്മാരുടെ ദേശീയ പട്ടിക(എൻആർസി) തയ്യാറാക്കുന്നതിനു അടിസ്ഥാനമായ ദേശീയ ജനസംഖ്യ രജിസ്‌റ്റർ(എൻപിആർ) പുതുക്കുന്നതിനു സൗകര്യം സൃഷ്ടിക്കാൻ ആവശ്യമായ വിവരശേഖരത്തിനുവേണ്ടി 1969ലെ ജനന – -മരണ രജിസ്‌ട്രേഷൻ നിയമം ഭേദഗതി ചെയ്യാനാണ്‌ നിർദേശം.

എൻപിആർ –- എൻആർസി എന്നിവയും പൗരത്വ നിയമഭേദഗതിയും ചേരുമ്പോൾ നടക്കുക  ഒഴിവാക്കലുകളും ഭിന്നിപ്പുമാണ്‌.സർവകാര്യങ്ങളിലും നോട്ടമിടുന്ന ഭരണക്കാരെ കൂടുതൽ ശക്തിപ്പെടുത്താനും ഈ വിവരശേഖരം വഴിയൊരുക്കും. ജനന – -മരണ രജിസ്‌ട്രേഷൻ സംസ്ഥാനങ്ങളുടെ അധികാരപരിധിയിൽ തുടരണമെന്ന്‌ പിബി ആവശ്യപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News