വൃദ്ധയായ രോഗിയെ റോഡില്‍ നിന്ന് പരിശോധിച്ച് ഡോക്ടര്‍; വൈറലായി വീഡിയോ

ജോലി കഴിഞ്ഞ് മടങ്ങുമ്പോള്‍ എത്തിയ വൃദ്ധയായ രോഗിയെ കാര്‍ നിര്‍ത്തി റോഡില്‍ നിന്ന് പരിശോധിച്ച് നിര്‍ദേശങ്ങള്‍ നല്‍കി ഡോക്ടര്‍. സമീപത്ത് ഈ ദൃശ്യം കണ്ടുകൊണ്ട് നിന്ന ഓട്ടോ ഡ്രൈവര്‍ ഗിരീഷ്‌കുമാര്‍ ആണ് ഈ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയത്.

തുടര്‍ന്ന് കൈയ്യൊടിഞ്ഞ രോഗിയ്‌ക്കൊപ്പം ഡോക്ടറുമുള്ള ദൃശ്യങ്ങള്‍ പകര്‍ത്തി സോഷ്യമീഡിയയിലിട്ടു. ഇതോടെ ഡോക്ടറെ അഭിനന്ദിച്ച് നിരവധി പേരാണെത്തുന്നത്.

പാലക്കാട് മെഡിക്കല്‍ കോളജിലെ ഇഎന്‍ടി വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ തൃശൂര്‍ സ്വദേശി ഡോ.പി.അരുണാണ് ഇത്തരത്തില്‍ സമൂഹത്തിന് മാതൃകയാകുന്ന രീതിയില്‍ തന്റെ രോഗിയോട് പെരുമാറിയത്.

നേരിട്ടറിയാവുന്ന രോഗിയായതിനാല്‍ തന്റെ കടമ ചെയ്തുവെന്നും അതിനപ്പുറം തന്റെ പ്രവൃത്തിയില്‍ മറ്റ് പ്രത്യേകതകളില്ലെന്ന് ഡോക്ടര്‍ അരുണ്‍ പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News