ഹൃദയം സിനിമ ഞാൻ തീര്‍ച്ചയായും കാണും, അതിനൊരു കാരണമുണ്ട്; എന്‍.എസ്. മാധവന്‍

പ്രണവ് മോഹൻലാൽ, ദർശന രാജേന്ദ്രൻ, കല്യാണി പ്രിയദർശൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹൃദയം. ചിത്രത്തെ കുറിച്ച് കുറിപ്പുമായി എഴുത്തുകാരന്‍ എന്‍.എസ്. മാധവന്‍

‘ഈ ചിത്രം ഞാന്‍ എന്തായാലും കാണും. ഇതില്‍ നായികയ്ക്ക് നായകനേക്കാള്‍ പ്രായം കൂടുതലുണ്ട് എന്ന വ്യത്യാസം എന്തായാലും ഉണ്ട്’ എന്നായിരുന്നു ദര്‍ശനയുടേയും പ്രണവിന്റേയും ചിത്രമുള്ള ഹൃദയത്തിന്റെ പോസ്റ്റര്‍ പങ്കുവെച്ച് എന്‍.എസ്. മാധവന്‍ കുറിച്ചത്.

അതേസമയം, എന്‍.എസ്. മാധവന്റെ അഭിപ്രായത്തോട് വിയോജിച്ചും ചിലര്‍ രംഗത്തെത്തിയിട്ടുണ്ട്. എന്‍.എസ്. മാധവന്‍ പറഞ്ഞ രീതിയിലുള്ള ഒരു അഭിപ്രായം തങ്ങള്‍ക്കില്ലെന്നാണ് ചിലർ പറയുന്നത്. കിസ്മത്ത് സിനിമയിലും അങ്ങനെ ആയിരുന്നല്ലോ എന്നും ചിത്രം വര്‍ക്ക് ഔട്ട് ആകുമെന്ന് പ്രതീക്ഷിക്കാം എന്നും ചിലര്‍ കുറിപ്പിന് താഴെ കമന്റ് ചെയ്യുന്നുണ്ട്.

സിനിമാ തീയറ്ററുകൾ കീഴടക്കാനായി ജനുവരി 21 ന് തന്നെ എത്തുമെന്ന് ചിത്രത്തിന്റെ അണിയറപ്രവർത്തകർ പറയുന്നു. എന്നിരുന്നാലും വിനീത് ശ്രീനിവാസനും കൂട്ടരും തീർക്കുന്ന മാജിക്ക് എന്താണെന്ന് അറിയാനുള്ള പ്രതീക്ഷയിലാണ് മലയാള ചലച്ചിത്ര പ്രേക്ഷകർ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel