യൂത്തന്മാര്‍ക്ക് വീണ്ടും വെല്ലുവിളിയുമായി മമ്മൂക്ക; വൈറലായി വീഡിയോ

ഇപ്പോള്‍ സോഷ്യല്‍മീഡിയ ഭരിക്കുന്നത് മമ്മൂക്ക ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഒരു വീഡിയോയാണ്. കറുത്ത ജാക്കറ്റുമിട്ട് മാസ് ലുക്കില്‍ നടന്നുപോകുന്ന വീഡിയോയാണ് മമ്മൂക്ക ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്.

വീഡിയോ പങ്കുവെച്ച് കഴിഞ്ഞ് ഒരു മണിക്കൂര്‍ പിന്നിട്ടപ്പോഴേക്കും നിരവധി ആരാധകരാണ് ആ സ്റ്റാറ്റസിന് മറുപടിയുമായി എത്തിയിരിക്കുന്നത്.

തെലുങ്ക് ചിത്രം ‘ഏജന്റിന്റെ’ ചിത്രീകരണത്തിനായി ഹംഗറിയിലെത്തിയ മമ്മൂക്ക അവിടുത്തെ നഗര വീഥിയിലൂടെ നടക്കുന്ന വീഡിയോയാണ് വൈറലായത്.

വൈറലാണ്.മമ്മൂട്ടിയുടെ ഇന്‍ട്രൊ സീനും സിനിമയുടെ ആദ്യ ഷെഡ്യൂളും ചിത്രീകരിക്കുന്നത് ഹംഗറിയിലാണ്. ഹംഗറിയില്‍ അഞ്ചു ദിവസമാണ് മമ്മൂട്ടിയൂടെ ഷൂട്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News