പുനലൂരിനടുത്ത് മലവെള്ള പാച്ചില്‍; ഒരു ജീപ്പും ഓട്ടോറിക്ഷയും കാറും ഒഴുക്കില്‍ പെട്ടു

കൊല്ലം പുനലൂരിനടുത്ത് മലവെള്ള പാച്ചില്‍. ഒരു ജീപ്പും ഓട്ടോറിക്ഷയും കാറും ഒഴുക്കില്‍ പെട്ടു. നാലു വീടുകളില്‍ വെള്ളം കയറി. ആളപായമില്ല. ആളുകളെ മാറ്റി പാര്‍പ്പിച്ചെന്ന് റവന്യു വകുപ്പ് അറിയിച്ചു.

തെക്കന്‍ കേരളത്തില്‍ മഴ ശക്തമാവുകയാണ്. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ അതിശക്തമായ മഴയാണ് ലഭിക്കുന്നത്. അതേസമയം കോട്ടയം എരുമേലി എയ്ഞ്ചല്‍വാലിയില്‍ ഉരുള്‍പൊട്ടി. നിരവധി വീടുകളില്‍ വെള്ളം കയറിയതായും ആളപായമില്ലായെന്നും റിപ്പോര്‍ട്ട് ചെയ്തു.

പ്രദേശവാസികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. എന്‍.ഡി.ആര്‍.എഫ് സംഘം സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. പ്രാദേശികമായി ലഭിക്കുന്ന വിവരം അനുസരിച്ച് ഉരുള്‍ പൊട്ടിയത് വനത്തിലാണെന്നും വെള്ളം വീടുകളില്‍ കയറിയെങ്കിലും ഇപ്പോള്‍ ഒഴുകി പോയിട്ടുണ്ട് എന്നും പ്രാഥമികമായി റിപ്പോര്‍ട്ട് ചെയ്യുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here