ADVERTISEMENT
നമ്മുടെ ജീവിതമാണ് നമ്മുടെ രാഷ്ടീയമെന്ന് എഴുത്തുകാരന്‍ ബെന്യാമിന്‍. പറയാനുള്ളത് പറയും… വിമര്‍ശനത്തെ ഭയന്ന് മിണ്ടാതിരിക്കില്ലെന്നും കൊല്ലത്ത് പുസ്തകോത്സവത്തിലെ സംവാദത്തില്‍ ബെന്യാമിന്‍ പറഞ്ഞു.
ആട് ജീവിതം മുതല്‍ ഇക്കാലത്തെ രാഷ്ട്രീയം വരെ ചോദ്യങ്ങളായപ്പോള്‍ മാന്തളിരിന്റെ എഴുത്തുകാരന്‍ ബെന്യാമിന്‍ അക്ഷരാര്‍ത്ഥത്തില്‍ അക്ഷര പ്രേമികളോട് ഉള്ള് തുറക്കുകയായിരുന്നു. എഴുത്തുകാരന് സമൂഹത്തിലെ സംഭവവികാസങ്ങളോടെ പ്രതികരിക്കാന്‍ അവകാശമുണ്ട്. മറ്റുള്ളവര്‍ക്കുള്ള പോലെയുള്ള വ്യക്തിസ്വാതന്ത്ര്യം എഴുത്തുകാരനുമുണ്ട്.
സമൂഹത്തില്‍ നടക്കുന്ന ഒന്നിനോടും പ്രതികരിക്കാതെ എല്ലാം ശരിയാണെന്ന് പറയുന്ന രീതിയോട് യോജിക്കുവാനാവില്ല. പറയാന്‍ കഴിയുന്നിടത്തോളം കാലം അങ്ങനെതന്നെ പറയും. അത് തന്റെ നിലപാടാണ്. താന്‍ പ്രതികരിക്കുന്നത് പോലെ മറ്റുള്ളവര്‍ക്കും അതിനുള്ള അവകാശമുണ്ട്. അത് അംഗീകരിക്കുന്ന മറ്റുള്ളവര്‍ വിമര്‍ശിക്കും എന്നുകരുതി മിണ്ടാതിരിക്കില്ലെന്നും ബെന്യാമിന്‍ തന്റെ നിലപാട് ആവര്‍ത്തിച്ചു.
ആടുജീവിതം എന്ന തന്റെ നോവലില്‍ ഉപ്പ ചത്തു എന്ന പ്രയോഗമുണ്ട്. ഇസ്ലാംമതാചാരമനുസരിച്ച് മരിച്ചു എന്നേ പറയാറുള്ളൂ. എന്നാല്‍ മരണം എന്നത് ഓരോരുത്തരുടേയും പദവി അനുസരിച്ച് വ്യാഖ്യാനിക്കുന്നു. എന്നാല്‍ വളരെ നിര്‍ദ്ദനരായവരെ ചത്തു എന്നാണ് പറയുക. അതുതന്നെയാണ് ഇവിടെ പ്രയോഗിച്ചിരിക്കുന്നത്. അതിന്റെ പിന്നില്‍ ഒരു രാഷ്ട്രീയം ഉണ്ട്. അത് ഇല്ലായ്മയുടെ രാഷ്ട്രീയമാണ്.
കൊല്ലം പുസ്തകോത്സവ വേദിയില്‍ വായനക്കാരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ ലൈബ്രറി വികസന സമിതി ചെയര്‍മാന്‍ കെ.ബി. മുരളീകൃഷ്ണന്‍ അദ്ധ്യക്ഷനായിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.