മുല്ലപ്പെരിയാര്‍ ഡാം ഇന്ന് തുറക്കും

മുല്ലപ്പെരിയാര്‍ ഡാം ഇന്ന് രാവിലെ 7 മണിയ്ക്ക് തുറക്കും. രണ്ട് ഷട്ടറുകളാണ് ഇന്ന് തുറക്കുക. അണക്കെട്ട് തുറക്കുന്നതിന്‍റെ ഭാഗമായി പെരിയാര്‍ തീരത്ത് അതീവ ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സ്പില്‍വേയിലെ 3,4 ഷട്ടറുകള്‍ 35 സെന്റീമീറ്റര്‍ വീതമാണ് ഉയര്‍ത്തുന്നത്. സെക്കന്‍ഡില്‍ 534 ഘനയടി വെള്ളമാകും പുറത്തേക്ക് ഒഴുക്കിവിടുക. ജലനിരപ്പ് 138.40 അടിയായി ഇത് 138 അടിയിലേക്ക് നിജപ്പെടുത്തുകയാണ് ലക്ഷ്യം. അണക്കെട്ട് തുറക്കുന്നതിനോടനുബന്ധിച്ച്  1079 പേരെ മാറ്റിപ്പാര്‍പ്പിച്ചു.

അതേസമയം, അണക്കെട്ട് തുറക്കുന്നതില്‍ ആശങ്കവേണ്ടെന്നും ക്രമീകരണങ്ങള്‍ എല്ലാം സജ്ജമെന്നും മന്ത്രിമാര്‍ അറിയിച്ചു.  ഏകോപനത്തിനായി മന്ത്രി റോഷി അഗസ്റ്റിനും കെരാജനും അണക്കെട്ടിലെത്തും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News