മുല്ലപ്പെരിയാർ അണക്കെട്ട്: പുറത്തേക്ക് ഒഴുക്കി വിടുന്നത് 534 ഘനയടി ജലം

മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന് തുറക്കുന്നതുവ‍ഴി 534 ഘനയടി ജലം. രാവിലെ 7 മണി മുതൽ 534 ഘനയടി ജലമാണ് മുല്ലപെരിയാറിൽ നിന്നും പുറത്തേക്ക് ഒഴുക്കുന്നതെന്ന് തമിഴ്നാട് അറിയിച്ചു.

3, 4 എന്നീ ഷട്ടറുകളാണ് 0.35 മീറ്റർ ഉയർത്തുന്നത്. 2 ഷട്ടറുകളിൽ നിന്നായി 267 ഘനയടി ജലം വീതം 534 ഘനയടി ജലമാണ് പുറത്തേക്ക് ഒഴുക്കി വിടുന്നത്.

ജലനിരപ്പ് 138.40 അടിയായി ഇത് 138 അടിയിലേക്ക് നിജപ്പെടുത്തുകയാണ് ലക്ഷ്യം. അണക്കെട്ട് തുറക്കുന്നതിനോടനുബന്ധിച്ച്  1079 പേരെ മാറ്റിപ്പാര്‍പ്പിച്ചു.

അതേസമയം, അണക്കെട്ട് തുറക്കുന്നതില്‍ ആശങ്കവേണ്ടെന്നും ക്രമീകരണങ്ങള്‍ എല്ലാം സജ്ജമെന്നും മന്ത്രിമാര്‍ അറിയിച്ചു.  ഏകോപനത്തിനായി മന്ത്രി റോഷി അഗസ്റ്റിനും കെരാജനും അണക്കെട്ടിലെത്തും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News