മുൻനിരയിൽ നിന്ന് പിന്നിലേക്ക്‌, ആൺക്കോയ്മയ്ക്ക്‌ എംഎസ്‌എഫിൽ പച്ചക്കൊടി; പെൺകുട്ടികൾ മുന്നിൽ വേണ്ട!

അടുത്തിടെ നടന്ന എം എസ്‌ എഫിന്റെ രണ്ട്‌ പ്രകടനങ്ങളുടെ ദൃശ്യമാണിപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. വനിതാ വിഭാഗം ആദ്യ ചിത്രത്തിലെ സമരത്തിലെ മുൻ നിരയിലുണ്ട്‌. കഴിഞ്ഞ ദിവസം നടന്ന മറ്റൊരു സമരത്തിന്റെ ചിത്രം കാണുക വനിതകളെ ഏറെ പിൻനിരയിൽ ചുരുക്കം ചിലരെ കണ്ടേക്കാം. ഹരിതയിൽ വീണ്ടും അസ്വസ്ഥതകൾക്ക്‌ തുടക്കമിടുകയാണ്‌ ഈ രണ്ട്‌ ചിത്രങ്ങൾ.

ലൈംഗികാധിക്ഷേപ പരാതിയിൽ സംസ്ഥാന പ്രസിഡന്റ്‌ പികെ നവാസിനെ സംരക്ഷിച്ച നേതൃത്വം ഹരിതയെ പുനസംഘടിപ്പിക്കുകയും എം എസ്‌ എഫിൽ നിന്ന് മാത്രമല്ല
യൂത്ത്‌ ലീഗിൽ നിന്ന് വരെ ഹരിതാനുകൂലികളെ വെട്ടി നിരത്തുകയും ചെയ്തിരുന്നു. പുതിയ ഹരിത ഭാരവാഹികളെ തീരുമാനിച്ചിരുന്നെങ്കിലും അവരേയും മുൻ നിരയിലേക്ക്‌ കൊണ്ടുവരേണ്ടതില്ല എന്നാണ്‌ നേതൃത്വത്തിന്റെ തീരുമാനം.

പെൺകുട്ടികളുടെ നേതൃത്വത്തിൽ നടന്ന ആൺക്കോയ്മക്കും അധികാരഭ്രമത്തിനുമെതിരെയുമുള്ള നീക്കം നാണം കെട്ടാണ്‌ ലീഗ്‌ നേതൃത്വം ഒരുവിധത്തിൽ അവസാനിപ്പിച്ചത്‌. ഹരിത എന്ന വനിതാ പ്രാതിനിധ്യ സംവിധാനത്തെ തന്നെ മരവിപ്പിച്ചുകൊണ്ടായിരുന്നു അത്‌. പെൺകുട്ടികളെ മുഖ്യധാരയിലേക്ക്‌ ഇനി എത്തിക്കേണ്ടതില്ല എന്ന കർശ്ശന തീരുമാനവും നേതൃത്വം സ്വീകരിച്ചു.പ്രകടനങ്ങളുടെയും സമരങ്ങളുടേയും മുൻ നിരയിൽ പെൺകുട്ടികൾ വേണ്ടെന്നും തീരുമാനിച്ചിരിക്കുകയാണ്‌ എം എസ്‌ എഫ്‌.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News