മുല്ലപ്പെരിയാര്‍ ഡാം തുറന്നു

മുല്ലപ്പെരിയാര്‍ ഡാം തുറന്നു. അണക്കെട്ടിന്‍റെ  ആദ്യത്തെ രണ്ട് സ്പില്‍വേകളും തുറന്നു. ആദ്യ സ്പില്‍വേഷട്ടര്‍ തുറന്നത് 7.29 ന്.  സ്പില്‍വേയിലെ 3,4 ഷട്ടറുകള്‍ 34 സെന്റീമീറ്റര്‍ വീതമാണ് ഉയര്‍ത്തിയത്. ഇതോടെ,  പെരിയാറില്‍ 60 സെന്‍റീമീറ്റര്‍ താ‍ഴെ ജലനിരപ്പുയരും. പെരിയാര്‍ തീരത്ത് കനത്ത ജാഗ്രത നിര്‍ദേശം സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുണ്ട്.

സെക്കന്‍ഡില്‍ 534 ഘനയടി വെള്ളമാകും ഇതോടെ പുറത്തേക്ക് ഒഴുക്കിവിടുക. ജലനിരപ്പ് 138.40 അടിയായി. ഇത് 138 അടിയിലേക്ക് നിജപ്പെടുത്തുകയാണ് ലക്ഷ്യം. അണക്കെട്ട് തുറക്കുന്നതിനോടനുബന്ധിച്ച്  1079 പേരെ മാറ്റിപ്പാര്‍പ്പിച്ചു.

ഡാം തുറക്കുമ്പോള്‍ ആദ്യം വെള്ളമെത്തുക വള്ളക്കടവിലാണ്. ഡാം തുറന്നതില്‍ ആശങ്ക വേണ്ടെന്നും സുരക്ഷാക്രമീകരണങ്ങളെല്ലാം സജ്ജമാണെന്നും മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel