വാഗ്ഭടാനന്ദന് സമാധി ദിനത്തില്‍ ആദരം; ഡോക്യുമെന്‍ററി പ്രകാശനം മുഖ്യമന്ത്രി നിര്‍വഹിച്ചു

നവോത്ഥാന നായകനായ വാഗ്ഭടാനന്ദന് സമാധി ദിനത്തില്‍ ആദരം . വാഗ്ഭടാനന്ദനെ പറ്റിയുളള ഡോക്യുമെന്‍ററിയുടെ പ്രകാശനം തലസ്ഥാനത്ത് മുഖ്യമന്ത്രി നിര്‍വഹിച്ചു.

പ്രശസ്ത ഗാനരചയിതാവും മുന്‍ ചീഫ് സെക്രട്ടറിയും ഐഎംജി ഡയറക്ടറുമായ കെ ജയകുമാറിന്‍റെ പ്രഥമ സംവിധാന സംരംഭമാണ് വാഗ്ഭടാനന്ദ ഗുരുദേവൻ നവോത്ഥാനത്തിൻ്റെ ‘അരുണോദയ കാഹളം’ എന്ന ഡോക്യുമെന്‍ററി.

വാഗ്ഭടാനന്ദ ഗുരുദേവന്‍റെ സമാധി ദിനമായ ഒക്ടോബര്‍ 28 ന് കലാഭവന്‍ തീയേറ്ററില്‍ നടന്ന ചടങ്ങില്‍  ഡോക്യുമെന്‍ററിയുടെ പ്രകാശന കര്‍മ്മവും സിഡി പ്രകാശനവും മുഖ്യമന്ത്രി നിര്‍വഹിച്ചു. വാഗ്ഭടാനന്ദൻ സമൂഹത്തെ ജീർണ്ണതയിൽ നിന്ന് മാറ്റിയെടുക്കാൻ ശ്രമിച്ചപ്പോൾ വലിയ എതിർപ്പ് നേരിട്ടുവെങ്കിലും അതില്‍ നിന്ന് പിന്തിരിയാതെ പോരാടിയെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.

ക്ഷണിക്കപ്പെട്ട സദസിന് മുന്നില്‍ ആദ്യ പ്രദര്‍ശനം അരങ്ങേറി. ഡോക്യുമെന്‍ററി മികച്ച അനുഭവമാണെന്ന് വിഖ്യാത സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു.

വാഗ്ഭടാനന്ദന്‍ സ്ഥാപിച്ച ഉരാളുങ്കല്‍ ലേമ്പര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയാണ് ഡോക്യുമെന്‍ററിയുടെ നിര്‍മ്മാതാക്കാള്‍. ഡോക്യുമെന്‍റിയുടെ പ്രകാശന ചടങ്ങില്‍ സംവിധായകന്‍ കമല്‍ അധ്യക്ഷനായിരുന്നു. രമേശന്‍ പാലേരി സ്വാഗതം പറഞ്ഞു. ചടങ്ങില്‍ വെച്ച് സംവിധായകനായ കെ ജയകുമാറിനെ മുഖ്യമന്ത്രി ആദരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News