ഫേസ്ബുക്ക് ഇനി ‘മെറ്റ’; കമ്പനിയുടെ പുതിയ പേര് പ്രഖ്യാപിച്ച് മാർക്ക് സക്കര്‍ബര്‍ഗ് 

കോർപറേറ്റ് നാമം മാറ്റി ഫെയ്സ്ബുക്ക്. ഇനി മുതല്‍ ‘മെറ്റ’ എന്നാണ് അറിയപ്പെടുകയെന്ന് ഫേസ്ബുക്ക് സിഇഒ മാർക്ക് സക്കര്‍ബര്‍ഗ് അറിയിച്ചു. ആപ്പുകളുടെ പേരുകള്‍ മാറുകയില്ലെന്നും അദ്ദേഹം അറിയിച്ചു. പകരം  ഫേസ്​ബുക്ക്​​, വാട്​സ്​ആപ്​​, ഇൻസ്​റ്റഗ്രാം, ഒകുലസ്​ എന്നീ സമൂഹ മാധ്യമങ്ങളുടെ അധിപരായ കമ്പനിയുടെ പേരിൽ മാറ്റം വരും.

ഫേസ്​ബുക്ക്​​ ഇൻകോർപറേറ്റ്​ എന്നാണ്​ ഇത്രയും കാലം കമ്പനി അറിയപ്പെട്ടിരുന്നത്​. ഇനി മുതൽ ‘മെറ്റ ഇൻകോർപറേറ്റ്​’ എന്ന പേരിലായിരിക്കും അറിയപ്പെടുക എന്ന്​ സുക്കർബർഗ്​ വ്യക്തമാക്കി.

സമൂഹമാധ്യമം എന്ന തലത്തിൽ നിന്ന് വെർച്വൽ റിയാലിറ്റി തുടങ്ങിയ പുത്തൻ സങ്കേതങ്ങളിലേക്ക് മാറുന്നതിന്റെ കൂടി ഭാഗമായാണ് കമ്പനിയുടെ പേരു മാറ്റിയത്. ഗെയിം, വർക്ക്, കമ്യൂണിക്കേഷൻ തുടങ്ങിയവയെല്ലാം വെർച്വൽ റിയാലിറ്റി ഹെഡ്സെറ്റുകളിലൂടെ സാധ്യമാക്കുന്ന ‘മെറ്റാവെഴ്സ്’ എന്ന ഓൺലൈൻ ലോകം സൃഷ്ടിക്കാനുള്ള പദ്ധതിയും സക്കർബർഗ് വെളിപ്പെടുത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here