അതിവേഗ മറൈൻ ആംബുലൻസിനായി നടപടി പുരോഗമിക്കുന്നു: മന്ത്രി സജി ചെറിയാൻ

അതിവേഗ മറൈൻ ആംബുലൻസിനായി നടപടി പുരോഗമിക്കുന്നുവെന്ന് മന്ത്രി സജി ചെറിയാൻ. ഹൈ സ്പീഡ് ആംബുലൻസ് വാങ്ങുന്നതുമായി ബന്ധപ്പെട്ട പ്രോജക്ട് ലഭിച്ചിട്ടുണ്ടെന്നും പോജക്ട് സർക്കാരിന് മുന്നിലുണ്ടെന്നും മന്ത്രി അറിയിച്ചു.

കടലിൽ അപകടത്തിൽ പെടുന്നവർക്ക് എത്രയും വേഗം രക്ഷ പ്രവർത്തനം എത്തിക്കാനാണ് ശ്രമം. 108 ആംബുലൻസ് മാതൃകയിൽ എല്ലാ തീരദേശ മേഘലകളിലും മറൈൻ ആംബുലൻസ് ഏർപ്പെടുത്തുന്നത് പരിഗണനയിലെന്നും മന്ത്രി അറിയിച്ചു.

അതേസമയം, മത്സ്യകൃഷിക്ക് ഇൻഷുറൻസ് ഏർപ്പെടുത്തുന്നത് സർക്കാർ പരിഗണനയിലെന്നും  സജി ചെറിയാൻ അറിയിച്ചു. മത്സ്യവിഭങ്ങളുടെ സീ ഫുഡ് റസ്റ്റോറൻ്റുകൾ സംസ്ഥാന വ്യാപകമായി ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.

മത്സ്യസമ്പത്ത് കുറഞ്ഞതായി വിലയാണ് വിലയിരുത്തല്‍. പെയർ മത്സ്യബന്ധനം അശാസ്ത്രീയവും നിയമ വിരുദ്ധവാണെന്നും ഇത്  മത്സ്യസമ്പത്ത് കുറയാൻ കാരണമാകുന്നുവെന്നും നിയന്ത്രണമേര്‍പ്പെടുത്തുമെന്നും ഫിഷറീസ് മന്ത്രി സജി ചെറിയാൻ അറിയിച്ചു.

കേരളത്തിൻ്റെ വിവിധയിടങ്ങളിൽ അനധികൃത മത്സ്യബന്ധനം നടക്കുന്നത് സർക്കാർ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. നിരോധിക മാർഗങ്ങളിലൂടെയുള്ള മത്സ്യ ബന്ധനവും ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇതിനെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News