കൊവിഡ് കുറയുന്നു; ഗുജറാത്തിൽ രാത്രി കർഫ്യു നിയന്ത്രണങ്ങള്‍ക്ക് ഇളവ് 

കൊവിഡ് കേസുകൾ കുറയുന്ന പശ്ചാത്തലത്തിൽ ഗുജറാത്തിൽ ഒക്ടോബർ 30 മുതൽ രാത്രി കർഫ്യു 1 മണി മുതൽ രാവിലെ 5 മണി വരെയാക്കി കുറച്ചു. നേരത്തെ 12 മണി മുതൽ രാവിലെ 6 വരെയായിരുന്നു കർഫ്യു.

മഹാരാഷ്ട്രയിൽ കഴിഞ്ഞ ദിവസം 1418 പേർക്കാണ് പുതുതായി കൊവിഡ് രോഗം സ്ഥിരീകരിച്ചത്.  നവംബറിൽ 30 കോടി വാക്‌സിൻ രാജ്യത്ത് ലഭിക്കുമെന്ന്  കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

22 കോടി കോവിഷിൽഡും 6 കോടി കോവാക്‌സിനും 2 കോടി സൈഡസ് കാഡിലായും രാജ്യത്ത് വിതരണം ചെയ്യുമെന്ന് മന്ത്രാലയം അറിയിച്ചു. രാജ്യത്ത് കഴിഞ്ഞ ദിവസം 66 ലക്ഷത്തിലേറെ വാക്‌സിൻ ഡോസുകളാണ് വിതരണം ചെയ്തത്. ഇതോടെ രാജ്യത്ത് ആകെ വാക്‌സിൻ സ്വീകരിച്ചവരുടെ എണ്ണം 104കോടി 73ലക്ഷമായി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News