നഫീസ അലി തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു

പ്രശസ്ത സിനിമാ താരവും കോണ്‍ഗ്രസ് പ്രവര്‍ത്തകയുമായ നഫീസ അലി തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. നേരത്തെ തൃണമൂല്‍ കോണ്‍ഗ്രസ്സ് നേതാവ് ഡെരിക്ക് ഒബ്രിയാന്‍ നഫീസ അലിയുമായി കൂടികാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് ഔദ്യോധികമായി നഫീസ അലി തൃണമൂല്‍ കോണ്‍ഗ്രസില്‍ അംഗത്വം സ്വീകരിച്ചത്.

നേരത്തേ മുന്‍ ഗോവ മുഖ്യമന്ത്രിയും ഏഴുതവണ കോണ്‍ഗ്രസ് എം.എല്‍.എയുമായിരുന്ന ലൂസിഞ്ഞോ ഫലേറൊ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. കോണ്‍ഗ്രസ്സ് ഗോവയില്‍ ദുര്‍ബലമായിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ ഗോവയിലേക്ക് കയറാനുള്ള തയ്യാറെടുപ്പിലാണ് തൃണമൂല്‍ കോണ്‍ഗ്രസ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here